കോവിഡ് സെക്കൻഡ്​ ലൈന്‍ ട്രീറ്റ്മെൻറ് സെൻറർ: രണ്ടുദിവസം, 37 രോഗികൾ

കോവിഡ് സെക്കൻഡ്​ ലൈന്‍ ട്രീറ്റ്മൻെറ് സൻെറർ: രണ്ടുദിവസം, 37 രോഗികൾ അങ്കമാലി: സംസ്ഥാനത്തെ ആദ്യ കോവിഡ് സെക്കൻഡ്​​ ലൈന്‍ ട്രീറ്റ്മൻെറ്​ സൻെററായി പ്രവര്‍ത്തനമാരംഭിച്ച കറുകുറ്റി അഡ്​ലക്സ് കണ്‍വെന്‍ഷന്‍ സൻെററില്‍ രണ്ട് ദിവസത്തിനുള്ളില്‍ 37 കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചു. 31 പേരെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍നിന്നും​ നാലുപേരെ കീഴ്മാട് എസ്.എന്‍.ഡി.പി സൻെററില്‍നിന്നും​ രണ്ടുപേരെ സിയാല്‍ സൻെററില്‍നിന്നുമാണ് എത്തിച്ചത്. മൂന്നുപേരുടെ ഫലം നെഗറ്റിവായതിനാല്‍ ഡിസ്ചാര്‍ജ് ചെയ്തു. ഒരാള്‍ക്ക് കടുത്ത പ്രമേഹം ബാധിച്ചതിനെത്തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് തിരിച്ചയച്ചു. ചികിത്സയിലുള്ളവര്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം മെഡിക്കല്‍ കോളജിലേക്ക് മാറ്റുന്ന തരത്തിലുള്ള സംവിധാനങ്ങളാണ് പ്രധാനമായും സൻെററില്‍ ഒരുക്കിയിട്ടുള്ളത്. എന്‍.എച്ച്.എം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. മാത്യൂസ് നുംബേലി, അങ്കമാലി താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. നസീമ നജീബ്, ഡോ. ടീനു മരിയ, ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഡോ. മുഹ്സിന്‍ എം. സാലി, ഡോ. ജോര്‍ജ് തുകലന്‍ തുടങ്ങിയവരാണ് സൻെററി​ൻെറ ചുമതല വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.