കോവിഡ്​: ആലുവ മേഖലയിൽ ഇതുവരെ 294 പേർ

ആലുവ: മേഖലയിൽ ഇതുവരെ 294 പേർ കോവിഡ് രോഗികളായി. ഇവരിൽ ഭൂരിഭാഗവും നഗരസഭയുടെ പച്ചക്കറി മാർക്കറ്റിൽനിന്നും കീഴ്മാട് വളയിടൽ ചടങ്ങിൽനിന്നും രോഗമുണ്ടായതാണ്​. അഞ്ച് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും മരണശേഷമാണ് ഇവർക്കെല്ലാം ​േകാവിഡ് ബാധയുണ്ടെന്നറിഞ്ഞത്. അതിനാൽ സർക്കാർ രേഖകളിൽ ഇത് ​േകാവിഡ് മരണമായി രേഖപ്പെടുത്തിയിട്ടില്ല. ആലുവ നഗരസഭ പരിധിയിൽ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ, സമീപ പഞ്ചായത്തുകളിലെ ഭൂരിഭാഗം രോഗബാധിതരുടെ ഉറവിടവും ആലുവയാണ്. ചെമ്പകശ്ശേരി കവലയിലെ മകളുടെ വീട്ടിൽ താമസിച്ച വയോധികയാണ് മരിച്ചയാൾ. ഉളിയന്നൂർ സ്വദേശിയായ മാർക്കറ്റിലെ ഓട്ടോറിക്ഷ ഡ്രൈവർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പിന്നാലെ പത്തിലേറെ ചുമട്ടുതൊഴിലാളികൾക്കും അര ഡസനോളം കണ്ടിൻജൻസി ജീവനക്കാർക്കും രോഗം സ്ഥിരീകരിച്ചു. മിക്കവാറും ആളുകളുടെ വീട്ടി​െല ബന്ധുക്കളും രോഗബാധിതരായി. ഉളിയന്നൂർ, കുഞ്ഞുണ്ണിക്കര ദ്വീപിൽ നിരവധി ആളുകളും രോഗികളായി. റെയിൽവേ സ്​റ്റേഷനിലെ ബസ് ടിക്കറ്റ് കൗണ്ടറിൽനിന്നും സമീപ പഞ്ചായത്തുകളിലെ 20പേർക്ക് രോഗം പകർന്നു. കീഴ്മാട്ടാണ് ഏറ്റവും അധികം കോവിഡ് രോഗികളുള്ളത്. 115 പേരാണ് ഇതുവരെയുള്ള രോഗികൾ. വിവാദമായ കുട്ടമശ്ശേരിയിലെ വളയിടൽ ചടങ്ങിലൂടെ 25പേർ രോഗബാധിതരായി. ചുണങ്ങംവേലിയിലെ കോൺവൻറിൽ 24 കന്യാസ്ത്രീകൾക്ക് പോസിറ്റിവായി. ഒരു കന്യാസ്ത്രീക്കും ജി.ടി.എന്നിന് സമീപം ഉറക്കത്തിൽ മരിച്ചയാൾക്കും കോവിഡ് ബാധിച്ചിരുന്നു. കുട്ടമശ്ശേരിയും ചാലക്കലുമാണ് കൂടുതൽ രോഗികൾ. എടത്തലയിൽ 36 പേരാണ് കോവിഡ് ബാധിതർ. ആറുപേർക്ക് രോഗം സ്ഥിരീകരിച്ച 10ാം വാർഡ് മാളിയേക്കപ്പടിയിലാണ് കൂടുതൽ രോഗികളുള്ളത്. ചൂർണിക്കരയിലും കടുങ്ങല്ലൂരിലും 28 രോഗികൾ വീതമാണുള്ളത്. അത്താണിയിൽ ബൈക്കപകടത്തിൽ മരിച്ചയാൾ ചൂർണിക്കര സ്വദേശിയായിരുന്നു. ഇയാൾക്ക് ​േകാവിഡ് ബാധിച്ചതായി മരണശേഷം തിരിച്ചറിഞ്ഞിരുന്നു. കരുമാല്ലൂരിലും 27 രോഗികളാണുള്ളത്. ഒരാൾ കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. ചെങ്ങമനാട് 19 പേർക്കും ആലങ്ങാട് 16 പേർക്കുമാണ് രോഗമുള്ളത്. ആലങ്ങാട് 10പേർ നേര​േത്ത രോഗമുക്തി നേടിയിരുന്നു. കർഫ്യൂ; നിയന്ത്രണം ശക്തമാക്കി ആലുവ: ക്ലസ്​റ്ററിൽ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊലീസ് നടപടികൾ ശക്തമാക്കി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ക്ലസ്​റ്ററിൽ വിന്യസിച്ചു. പിക്കറ്റ് പോസ്​റ്റുകളും ഏർപ്പെടുത്തി. ക്ലസ്​റ്ററിൽ ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം നടത്തി. വരും ദിവസവും ഇത്​ തുടരുമെന്ന് ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. കർഫ്യൂ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടുപിടിക്കാൻ കൂടുതൽ പട്രോളിങ് വാഹനങ്ങൾ നിരത്തിലുണ്ടാകും. ഇതി​ൻെറ ഭാഗമായി പൊലീസ് വാഹനത്തിൽ മൈക്രോഫോണിലുടെ അനൗൺസ്മൻെറ് നടത്തി. ജനം കൂടുതൽ ജാഗ്രത പുലർത്തണം -എം.എൽ.എ ആലുവ: മേഖലയിൽ രോഗവ്യാപനം കൂടിയ സാഹചര്യത്തിൽ ജനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അൻവർ സാദത്ത് എം.എൽ.എ അഭ്യർഥിച്ചു. പനിയോ തൊണ്ടവേദനയോ കോവിഡ് 19ൻെറ മറ്റുസൂചനകളോ ഉള്ളവർ ആരോഗ്യപ്രവർത്തകരുമായി ഉടൻ ബന്ധപ്പെടേണ്ടതാണെന്നും അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.