മത്സ്യബന്ധനം, വിപണനം: നിരോധനം 29വരെ നീട്ടി

ആലപ്പുഴ: ജില്ലയിലെ കടല്‍തീരപ്രദേശത്തെ മത്സ്യബന്ധനത്തിനും വിപണനത്തിനുമുള്ള നിരോധനം ഈമാസം 29ന്​ രാത്രി 12വരെ നീട്ടി കലക്ടര്‍ ഉത്തരവായി. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യസംസ്‌കരണ മേഖലയിലെ തൊഴിലാളികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മത്സ്യബന്ധനവും വിപണനവും 22വരെ നിരോധിച്ച് നേര​േത്ത ഉത്തരവിറക്കിയിരുന്നു. നിരോധനം നീട്ടേണ്ടത് അനിവാര്യമാണെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.