ഇടുക്കിക്ക്​ അമ്പതാണ്ട്​; ആ​േഘാഷം ഡിസംബർ 26 മുതൽ

ഇടുക്കി: വിവിധ മേഖലകളിലെ അമ്പതുപേരെ ആദരിച്ച് ഇടുക്കി ജില്ല രൂപവത്​കരണത്തി​ൻെറ സുവർണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 26ന്​ തുടക്കം കുറിക്കുമെന്ന് കലക്ടര്‍ ഷീബ ജോര്‍ജ് പറഞ്ഞു. ഇതുസംബന്ധിച്ച ആലോചനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജനുവരി 25 വരെ ഒരുമാസത്തെ ആഘോഷങ്ങളോടൊപ്പം ജില്ല രൂപവത്​കരണദിനമായ ജനുവരി 26 മുതല്‍ ഒരു വർഷത്തെ ആഘോഷങ്ങളുമാണ് വിഭാവനം ചെയ്യുന്നത്. ജില്ലയുടെ സാംസ്‌കാരിക പൈതൃകം പ്രതിഫലിപ്പിക്കുന്ന തനത് കലാ-കായിക വിനോദങ്ങള്‍ സംഘടിപ്പിക്കും. ജില്ലയില്‍ പുരോഗമിക്കുന്നതും ഉടൻ ആരംഭിക്കുന്നതുമായ വികസന, ജനക്ഷേമ പദ്ധതികൾ ജൂബിലി കാലയളവില്‍ പൂര്‍ത്തിയാക്കാൻ എല്ലാ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും ശ്രദ്ധിക്കണമെന്ന് കലക്ടര്‍ ഓര്‍മിപ്പിച്ചു. ജില്ലയുടെ ചുമതലയുള്ള മന്ത്രിയെയും ജനപ്രതിനിധികളെയും പങ്കെടുപ്പിച്ച്​ വിപുലമായ ആലോചനയോഗം ചേര്‍ന്ന് ആഘോഷപരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. എ.ഡി.എം ഷൈജു പി. ജേക്കബിനാണ് ജൂബിലി ആഘോഷങ്ങളുടെ ഏകോപനച്ചുമതല. കൂടിയാലോചനയോഗം ഇന്ന് ഇടുക്കി: സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ജില്ലതല കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചനയോഗം വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ഒന്നുവരെ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. കമീഷന്‍ ചെയര്‍പേഴ്‌സൻ കെ.വി. മനോജ് കുമാര്‍ യോഗം ഉദ്ഘാടനം ചെയ്യും. കമീഷൻ അംഗം റെനി ആൻറണി വിഷയാവതരണം നടത്തും. നിരോധിത പ്ലാസ്​റ്റിക് ഒഴിവാക്കണം തൊടുപുഴ: നിരോധിത പ്ലാസ്​റ്റിക് വിഭാഗത്തിൽപെട്ട വസ്തുക്കള്‍ വിൽക്കുകയും കൈവശം വെക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവർക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും പൊതുജനങ്ങളും വ്യാപാരികളും ഇത്തരം വസ്തുക്കളുടെ വിതരണവും ഉപയോഗവും ഒഴിവാക്കണമെന്നും കലക്​ടർ ഷീബ ജോർജ്​ അറിയിച്ചു. സ്​റ്റാഫ് നഴ്സ് അഭിമുഖം ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിലേക്ക് പ്രവൃത്തി പരിചയമുള്ള സ്​റ്റാഫ് നഴ്​സുമാരുടെ രണ്ട്​ ഒഴിവിലേക്ക്​ തിങ്കളാഴ്​ച രാവിലെ 10.30ന് കട്ടപ്പന നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ അഭിമുഖം നടത്തും. യോഗ്യത: ജനറല്‍ നഴ്സിങ്​/ ബി.എസ്​സി നഴ്സിങ്​, ഡയാലിസിസ് യൂനിറ്റില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, കേരള നഴ്സിങ്​ കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. കട്ടപ്പന നഗരസഭ പരിധിയിലെ താമസക്കാര്‍ക്ക് മുന്‍ഗണന. ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ട് ഹാജരാകണം. വാക്-ഇന്‍ ഇൻറർവ്യൂ ഇടുക്കി: ഐ.സി.ഡി.എസ് പ്രോജക്ടുകളില്‍ ന്യുട്രീഷന്‍, ക്ലിനിക്കല്‍ ന്യുട്രീഷന്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ സേവനം ചെയ്യുന്നതിന് വാക്-ഇന്‍ ഇൻറര്‍വ്യൂ മുഖേന നിയമനം നടത്തുന്നു. ദിവസവേതനം 500 രൂപ (ക്ലാസിന്). ആഴ്ചയില്‍ രണ്ട്​ ക്ലാസ്​. പ്രായപരിധി 2021 ജനുവരി ഒന്നിന് 45 വയസ്സ്​​. തൊടുപുഴ മിനി സിവില്‍ സ്​റ്റേഷനിലെ പഴയ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളിൽ ഡിസംബര്‍ എട്ടിന്​ രാവിലെ 10.30 മുതലാണ്​ ഇൻറർവ്യൂ. വിവരങ്ങള്‍ക്ക്: 04862-221868.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.