വിൽപനക്ക്​ സൂക്ഷിച്ച 20 ലിറ്റർ മദ്യം പിടിച്ചു

നെടുങ്കണ്ടം: കാരിത്തോട് ഭാഗത്ത്്്്്്് സ്വകാര്യ വ്യക്തി അനധികൃത വിൽപനക്കായി വീട്ടിൽ സൂക്ഷച്ച ഇന്ത്യൻ നിർമിത വിദേശമദ്യം എക്സൈസ്​ സംഘം പിടികൂടി. ഉടുമ്പൻചോല കാരിത്തോട് അശോകവനം കരയിൽ, കരിമ്പത്തിക്കൽ വീട്ടിൽ ശശീന്ദ്രൻ വിൽപനക്കായി സൂക്ഷിച്ച 20 ലിറ്റർ മദ്യമാണ് കണ്ടെടുത്തത്. ശശീന്ദ്രൻ ഒാടി രക്ഷപ്പെട്ടു. ഉടുമ്പൻചോല റേഞ്ചിലെ പ്രിവൻറിവ് ഒാഫിസർ സതീഷ് കുമാർ, പ്രിവൻറിവ് ഓഫിസർ തോമസ്​ ജോൺ, സിവിൽ എക്സൈസ്​ ഓഫിസർമാരായ വി.ജെ. ജോഷി, ടിൽസ്​ ജോസഫ്, വനിത സിവിൽ എക്സൈസ്​ ഓഫിസർമാരായ എൻ.എസ്​. സിന്ധു​, എസ്​. മായ എന്നിവർ റെയ്​ഡിൽ പങ്കെടുത്തു. TDL LIQUAR NDKM വിൽപനക്കായി വീട്ടിൽ സൂക്ഷിച്ച ഇന്ത്യൻ നിർമിത വിദേശമദ്യം അച്ഛനും മകളും മത്സര രംഗത്ത് പീരുമേട്: പീരുമേട് ഗ്രാമപഞ്ചായത്തിൽ അച്ഛനും മകളും മത്സരരംഗത്ത്. ഇരുവരും എൻ.ഡി.എ സ്ഥാനാർഥികളായിട്ടാണ്​ ജനവിധി തേടുന്നത്. 15ാം വാർഡിലാണ്​ കച്ചേരികുന്നിലാണ്​ ലക്ഷ്​മിപുരം വീട്ടിൽ പരമേശ്വരൻ മത്സരിക്കുന്നത്​. മകൾ ഗീതകുമാർ മേലഴുത 13ാം വാർഡിലും. 2005ലെ തെരഞ്ഞെടുപ്പിൽ പരമേശ്വരൻ സ്വതന്ത്ര സ്ഥാനാർഥിയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.