ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ്​; 103 പേർക്ക് സമ്പർക്കം

തൊടുപുഴ: ജില്ലയിൽ 161 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 27 കേസ്​ സ്ഥിരീകരിച്ചിട്ടുണ്ട്. 103 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയ 30 പേർക്കും ജില്ലയിൽ ചൊവ്വാഴ്​ച കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അടിമാലി സ്വദേശികളായ മൂന്നുപേർ, വെള്ളത്തൂവലിലുള്ള വെളിയന്നൂർ കോട്ടയം സ്വദേശി (58), കോടിക്കുളം ഏഴല്ലൂർ സ്വദേശിനി (41), വെള്ളിയാമറ്റം കലയാന്താനി സ്വദേശി (33), കരുണാപുരം സ്വദേശികളായ രണ്ടുപേർ, നെടുങ്കണ്ടം സ്വദേശിനി (41), കരിങ്കുന്നം സ്വദേശികളായ രണ്ടുപേർ, കുമാരമംഗലം സ്വദേശി (53), മണക്കാട് സ്വദേശികളായ രണ്ടുപേർ, തൊടുപുഴ സ്വദേശികളായ എട്ടുപേർ, കട്ടപ്പന സ്വദേശികളായ രണ്ടുപേർ, ഉപ്പുതറ അമ്പലപ്പാറ സ്വദേശി (54), കൊക്കയാർ കൊടികുത്തി സ്വദേശി (42), വണ്ടിപ്പെരിയാർ സ്വദേശി (16) എന്നിവരുടെ രോഗത്തി​ൻെറ ഉറവിടമാണ്​ കണ്ടെത്താൻ കഴിയാത്തത്​. കേസുകൾ പഞ്ചായത്ത്‌ തിരിച്ച്: അടിമാലി -5, ആലക്കോട് -3, അറക്കുളം -18, അയ്യപ്പൻകോവിൽ -2, ചക്കുപള്ളം -3, ദേവികുളം -2, ഏലപ്പാറ -1, കഞ്ഞിക്കുഴി-3, കാമാക്ഷി -1, കരിമണ്ണൂർ - 2, കരിങ്കുന്നം -2, കരുണാപുരം -4, കട്ടപ്പന -16, കോടിക്കുളം -2, കൊക്കയാർ -1, കുടയത്തൂർ -4, കുമാരമംഗലം -3, മണക്കാട് -2, മരിയാപുരം -3, മൂന്നാർ -34, നെടുങ്കണ്ടം -1, പാമ്പാടുമ്പാറ -1, പീരുമേട് -5, പെരുവന്താനം -2, തൊടുപുഴ -19, ഉടുമ്പന്നൂർ -1, ഉപ്പുതറ -4, വണ്ടിപ്പെരിയാർ -4, വാത്തിക്കുടി -3, വാഴത്തോപ്പ് -7, വെള്ളത്തൂവൽ -2, വെള്ളിയാമറ്റം -1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.