സിറ്റി ഗ്യാസ്​: എറണാകുളത്ത്​ 14450 കണക്​ഷൻ നൽകും

തിരുവനന്തപുരം: എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയിൽ 14,450 കണക്​ഷനുകള്‍ ഉടൻ നൽകാനാകുമെന്ന്​ മുഖ്യമന്ത്രി. പദ്ധതിയുടെ പുരോഗതി ബുധനാഴ്​ച ചേർന്ന യോഗം വിലയിരുത്തി. ഇന്ത്യൻ ഒായിൽ അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്ന്​ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായകമായ ക്രമീകരണം അവര്‍ ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ പുതിയ ടീമിനെ കണ്ടെത്തി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസം തോറും റിവ്യൂ നടത്തണമെന്നും നിർദേശം നല്‍കി. റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ കൃത്യമായ നിലപാടുണ്ടാകും. റോഡ് വെട്ടിപ്പൊളിക്കേണ്ടിവന്നാല്‍ കരാറി​ൻെറ ഭാഗമായിത്തന്നെ അത് പുനഃസ്ഥാപിക്കുന്നതും പൂര്‍വസ്ഥിതിയിലാക്കുന്നതും രേഖപ്രകാരം ഉറപ്പുവരുത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.