കേരള കോണ്‍ഗ്രസ് റിലേ സത്യഗ്രഹം 12 വസം പിന്നിട്ടു

വാഗ്ദാനങ്ങള്‍ പാലിക്കാത്തത് എൽ.ഡി.എഫ്​ സര്‍ക്കാറി​ൻെറ മുഖമുദ്ര -തോമസ് ഉണ്ണിയാടന്‍ ചെറുതോണി: ജനകീയ പ്രശ്നങ്ങളില്‍ ജനവികാരം ഉയരുമ്പോള്‍ ചര്‍ച്ചനടത്തി വാഗ്ദാനം നല്‍കുകയും പിന്നീട് നടപ്പാക്കാതിരിക്കുകയും ചെയ്യുന്നത് എൽ.ഡി.എഫ്​ സര്‍ക്കാറി​ൻെറ മുഖമുദ്രയാണെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സംസ്ഥാനനേതാവ്​ അഡ്വ. തോമസ് ഉണ്ണിയാടന്‍. ഭൂപതിവ് നിയമഭേദഗതി ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് നടത്തിയ 12ാം ദിവസത്തെ റിലേ സത്യഗ്രഹം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷക യൂനിയന്‍ ജില്ല പ്രസിഡൻറ്​ തങ്കച്ചന്‍ വാലുമേല്‍ സത്യഗ്രഹസമരം നയിച്ചു. നേതാക്കളായ വര്‍ഗീസ് വെട്ടിയാങ്കല്‍, ബെന്നി കോട്ടക്കല്‍, ടോമി തൈലംമനാല്‍, തോമസ് മാപ്രയില്‍, ഇ.പി. ബേബി, പി.ടി. ഡോമിനിക്, ഷിബു കറ്റുവീട്ടില്‍, ടോമി കൊച്ചുകുടി, ജോര്‍ജ് കുന്നത്ത്, സി.വി. തോമസ്, തോമസ് പുളിമൂട്ടില്‍, ബെന്നി പുതുപ്പാടി, മാത്യു ചെട്ടിപ്പറമ്പില്‍, കെ.ആര്‍. സജീവ്കുമാര്‍ എന്നിവര്‍ സത്യഗ്രഹമനുഷ്​ഠിച്ചു. ജില്ല പ്രസിഡൻറ്​ പ്രഫ. എം.ജെ. ജേക്കബ് അധ്യക്ഷതവഹിച്ചു. തിരുവനന്തപുരം ജില്ല പ്രസിഡൻറ്​ അഡ്വ. കൊട്ടാരക്കര പൊന്നച്ചന്‍ സമാപനയോഗം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച കെ.എസ്.സി നേതാക്കള്‍ സത്യഗ്രഹമിരിക്കും. അധ്യാപക ദിനത്തിൽ പ്രതിഷേധ കൂട്ടായ്മയുമായി കെ.പി.എസ്.ടി.എ തൊടുപുഴ: അധ്യാപക സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ സർക്കാറി​ൻെറ ഇടപെടലുണ്ടാകാത്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി അധ്യാപക ദിനത്തിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകൂട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് രാഷ്​്​ട്രീയ ലക്ഷ്യംെവച്ച്​ സർക്കാർ നടത്തുന്ന ഇടപെടലുകൾ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ.പി.എസ്.ടി.എ ജില്ല പ്രസിഡൻറ്​ വി.എം. ഫിലിപ്പച്ചൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജന. സെക്രട്ടറി ജിയോ മാത്യു, ഷെല്ലി ജോർജ്​, കിങ്ങിണി, വി.ഡി. അബ്രഹാം, മുഹമ്മദ് ഫൈസൽ, ബിജു ജോസഫ്, പി.എം. നാസർ, ബിജോയ് മാത്യു, പി.എൻ. സന്തോഷ്, ഷി​േൻറാ ജോർജ്​, സിബി കെ.ജോർജ്, അനീഷ് ജോർജ്, ജയിംസ് സെബാസ്​റ്റ്യൻ, ദീപു ജോസ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.