പൊലീസിനെതിരെ വണ്ടിപ്പെരിയാറിൽ സി.പി.ഐ സ്​റ്റേഷൻ മാർച്ച്

കുമളി: വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ രക്ഷിക്കാൻ പൊലീസ്​ ശ്രമിക്കുന്നെന്നാരോപിച്ച്​ സി.പി.ഐ വണ്ടിപ്പെരിയാർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്​ഘാടനം ചെയ്തു. പ്രതി അർജുനെതിരെ പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരമുള്ള വകുപ്പുകൾ ചേർക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം ഹൈകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. പ്രതി അർജുനും എസ്.സി വിഭാഗത്തിൽപെട്ട ആളാണെന്നതി‍ൻെറ രേഖകൾ പൊലീസ്​ കോടതിയിൽ ഹാജരാക്കിയതോടെയാണ് ഇത്. ഈ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് കുട്ടിയുടെ പിതാവ് പ്രതികരിച്ചു. Cap: സി.പി.ഐ നേതൃത്വത്തിൽ വണ്ടിപ്പെരിയാർ പൊലീസ്​ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.