നിർമാണത്തൊഴിലാളികൾ ധർണ നടത്തി

തൊടുപുഴ: നിർമാണത്തൊഴിലാളി ക്ഷേമബോർഡിനെ തകർക്കാനുള്ള സി.പി.എം നീക്കത്തെ തൊഴിലാളികൾ ചെറുത്ത് തോൽപിണമെന്ന്​ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു. ബിൽഡിങ്​ ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ല കമ്മിറ്റി തൊടുപുഴ മിനി സിവിൽ സ്​റ്റേഷന്​ മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ച്​ ഡീൻ കുര്യാക്കോസ് എം.പി ഉദ്​ഘാടനം ചെയ്​തു. കോവിഡ് ബാധിതർക്ക്​ ധനസഹായം വിതരണം ചെയ്യുക, പെൻഷൻ വിതരണം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും. ജില്ല പ്രസിഡൻറ്​ എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജോൺ ​െനടിയപാല, എൻ.ഐ. ബെന്നി, ജോണി ചീരംകുന്നേൽ, ജാഫർഖാൻ മുഹമ്മദ്, കെ.എം. ജലാലുദ്ദീൻ, രവി, കെ.പി. റോയി, സോമി പുളിക്കൻ, മനോജ്‌ കോക്കാടൻ തുടങ്ങിയവർ സംസാരിച്ചു. TDL104 federation ബിൽഡിങ് ആൻഡ് റോഡ് വർക്കേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി സംഘടിപ്പിച്ച ധർണ ഡി.സി.സി അധ്യക്ഷൻ സി.പി. മാത്യു ഉദ്​ഘാടനം ചെയ്യുന്നു ധർണ നടത്തി തൊടുപുഴ: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ തൊടുപുഴ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള യൂനിറ്റുകളിൽ ധർണ നടത്തി. ജില്ലതല ഉദ്ഘാടനം തൊടുപുഴ ടൗൺ, സിവിൽ സ്​റ്റേഷൻ യൂനിറ്റുകളിൽ കെ.ജി.ഒ.എ സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം ആർ. അർജുനൻ പിള്ള നിർവഹിച്ചു. ആലക്കോട്, പുറപ്പുഴ യൂനിറ്റുകളിൽ ജില്ല സെക്രട്ടറി റോബിൻസൺ പി. ജോസ്​ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാറി​ൻെറ ജനവിരുദ്ധനയങ്ങളെ ചെറുക്കുക, നവകേരള സൃഷ്​ടിക്കായി സിവിൽ സർവിസിനെ സജ്ജമാക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു ധർണ. കടാശ്വാസ കൺ​െവൻഷൻ തൊടുപുഴ: ഭാരതീയ നാഷനൽ ജനതാദൾ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ ലോൺ കുടിശ്ശിക കടാശ്വാസ കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ല പ്രസിഡൻറ് രാജു ജോർജ്​ അധ്യക്ഷത വഹിച്ചു. ചർച്ചകളിൽ അഡ്വ. ജോൺ, അഡ്വ. കെ.എസ്​. സിറിയക് കല്ലിടുക്കിൽ, ജോസ്​ ചുവപ്പുങ്കൽ, സെബാസ്​റ്റ്യൻ വാണിയപുര, കെ.ടി. ജോസഫ്, ടോമി ജോസഫ്, വിൻസൻെറ് മാത്യു എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.