മരിയാപുരത്ത്​ പുതിയ ടവർ വന്നു; നാട്ടുകാരുടെ വെളിച്ചംപോയി

ചെറുതോണി: മരിയാപുരത്തു പുതുതായി പണികഴിപ്പിച്ച ജിയോ ടവറിലേക്ക് വൈദ്യുതി നൽകിയത്​ ഉപഭോക്താക്കൾക്ക്​ ഇരുട്ടടിയായി. നാട്ടുകാർക്ക് വൈദ്യുതി നൽകിയിരുന്ന ലൈനിൽനിന്നാണ് ടവറിലേക്കും നൽകുന്നത്​. ഇതോടെ വോൾ​േട്ടജ്​ ക്ഷാമത്തിൽ വലയുകയാണ്​ ഉപഭോക്താക്കൾ. ബൾബുകൾ മിന്നിമാത്രമാണ്​​ ഇപ്പോൾ പ്രകാശിക്കുന്നത്​. ഇതു കുട്ടികളുടെ പഠനത്തെ ബാധിക്കുന്നുണ്ട്​. മതിയായ വോൾ​േട്ടജ്​ ഇല്ലാത്തതിനാൽ നിരവധി വീടുകളിലെ ഇലക്​ട്രിക്​, ഇലക്ട്രോണിക് ഉപകരണങ്ങൾ കത്തിനശിക്കുകയും ചെയ്​തു. കലക്ടർ മുതൽ വൈദ്യുതി ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർക്കുവരെ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായി​െല്ലന്ന് നാട്ടുകാർ പറയുന്നു. ജനറേറ്റർ ഉണ്ടായിട്ടും വൈദ്യുതി ഉപയോഗിച്ചാണ് ടവർ പ്രവർത്തിപ്പിക്കുന്നത്. ടവറിന്​ പുതിയ കണക്​ഷനും ട്രാൻസ്‌ഫോർമറും സ്ഥാപിച്ച്​ വൈദ്യുതി തകരാർ ഉടൻ പരിഹരിക്കണമെന്നാണ്​ ഉപഭോക്താക്കളുടെ ആവശ്യം. നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ സമരപരിപാടിക്ക് രൂപംനൽകാനാണ്​ നീക്കം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.