മുഴുവന്‍ പഞ്ചായത്തുകളിലും വാതില്‍പ്പടി സേവനം -മന്ത്രി എം.വി. ഗോവിന്ദന്‍

തൊടുപുഴ: വിവിധ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്കായി എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് ആവിഷ്‌കരിച്ച വാതില്‍പ്പടി സേവനം ഒക്ടോബറോടെ സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും ഏര്‍പ്പെടുത്തുമെന്ന് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍. ഇടുക്കി പൈനാവില്‍ ജില്ല ആസ്ഥാനത്ത് ജില്ലതല റിസോഴ്‌സ് സൻെററും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ജനങ്ങളുടെയും സൗകര്യാര്‍ഥമാണ് വാതില്‍പ്പടി സേവനം ആവിഷ്‌കരിച്ചത്. ഇപ്പോള്‍ 213 സേവനങ്ങള്‍ 303 ഗ്രാമപഞ്ചായത്തുകളില്‍ എത്തിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ തൊഴിലില്ലായ്​മക്ക്​ പരിഹാരം കാണാൻ ഒരു പഞ്ചായത്തിലെ ആയിരത്തില്‍ അഞ്ച് പേര്‍ക്ക് എന്ന തരത്തില്‍ തൊഴില്‍ ലഭ്യമാക്കുന്ന സംരംഭകത്വ പദ്ധതി ആസൂത്രണം ചെയ്തു വരുകയാണെന്ന് മന്ത്രി അറിയിച്ചു. അധ്യക്ഷതവഹിച്ച മന്ത്രി റോഷി അഗസ്​റ്റിൻ സ്ഥാപനത്തി​ൻെറ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഡീന്‍ കുര്യാക്കോസ് എം.പി, പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍, എക്സിക്യൂട്ടിവ് എൻജിനീയര്‍ പി.ജെ. തങ്കച്ചന്‍ എന്നിവർ സംസാരിച്ചു. -------------------------- ​TDL roshy മന്ത്രി റോഷി അഗസ്​റ്റിൻ ജില്ലതല റിസോഴ്സ് സൻെറര്‍ ശിലാഫലകം അനാച്ഛാദനം ചെയ്യുന്നു --------------- പ്ലസ്​ വൺ പ്രവേശനം;​ 12,956 വിദ്യാർഥികൾ അപേക്ഷ നൽകി തൊടുപുഴ: ജില്ലയിൽ പ്ലസ്​ വൺ പ്രവേശനത്തിന്​ അപേക്ഷ സമർപ്പിച്ചത്​ 12,956 വിദ്യാർഥികൾ. ഇതിൽ 11,335 പേർ എസ്​.എസ്​.എൽ.സി വിജയിച്ചവരാണ്​. 1208 സി.ബി.എസ്​.ഇ, 89 ഐ.സി.എസ്​.ഇ, മറ്റ്​ സിലബസ്​ പഠിച്ചവർ 324​. പ്ലസ്​ വൺ പ്രവേശനത്തി​ൻെറ ട്രയൽ അലോട്ട്​മൻെറ്​ പട്ടിക​ പ്രസിദ്ധീകരിച്ചിട്ടുണ്ട്​. 22നാണ്​ ആദ്യ അലോട്ട്​മൻെറ്​. പ്രവേശനത്തിനായി 22ന്​ പ്രസിദ്ധീകരിക്കുന്ന ആദ്യ അലോട്ട്​മൻെറ്​ പട്ടിക​ വരുന്നതുവരെ കാത്തിരിക്കണം. അപേക്ഷ വിവരങ്ങളിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താനുള്ള അവസാന അവസരമാണ്​ ട്രയൽ അലോട്ട്​മൻെറ്​. ആവശ്യമെങ്കിൽ നേര​ത്തേ നൽകിയ ഓപ്​ഷനുകൾ പുനഃക്രമീകരിക്കുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.