യൂസര്‍ ഫീ നല്‍കുന്ന കുടുംബങ്ങളെ തദ്ദേശ സ്ഥാപനങ്ങള്‍ ആദരിക്കും

തൊടുപുഴ: ഹരിതകർമ സേനക്ക്​ കൃത്യമായി യൂസര്‍ ഫീ നല്‍കുന്ന കുടുംബങ്ങളെ ആദരിക്കണമെന്ന സര്‍ക്കാര്‍ നിർദേശം നടപ്പാക്കാനൊരുങ്ങി ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍. രാജാക്കാട് ഗ്രാമപഞ്ചായത്താണ് നൂതന പരിപാടിക്ക്​ ജില്ലയില്‍ തുടക്കമിടുന്നത്. പുറപ്പുഴ, ആലക്കോട് ഗ്രാമപഞ്ചായത്തുകളും മുടങ്ങാതെ യൂസര്‍ ഫീ നല്‍കി ഹരിതകര്‍മ സേനയോട് സഹകരിക്കുന്നവരെ ആദരിക്കുന്നതിന് തീരുമാനിച്ചു. യൂസര്‍ ഫീ നല്‍കുന്നവരെ ആദരിക്കുന്നതിനൊപ്പം മൂന്നുമാസം തുടര്‍ച്ചയായി ഹരിതകര്‍മ സേനക്ക്​ യൂസൾ ഫീ നല്‍കാതിരുന്നാല്‍ നടപടിയെടുക്കുന്നതിനും പദ്ധതി വരുന്നുണ്ട്. യൂസര്‍ ഫീ നല്‍കാത്തവരുടെ വിശദാംശങ്ങള്‍ ഹരിതകര്‍മ സേനാംഗങ്ങള്‍ രേഖാമൂലം നല്‍കിയാല്‍ നടപടിയെടുക്കണമെന്നാണ് പഞ്ചായത്ത് സെക്രട്ടറിക്കുള്ള സര്‍ക്കാര്‍ നിർദേശം. രാജാക്കാട്ട് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഹരിത സ്​റ്റിക്കർ എല്ലാ കുടുംബങ്ങളും യൂസര്‍ ഫീ നല്‍കുന്ന അഞ്ച് വാര്‍ഡുകളാണ് രാജാക്കാട് പഞ്ചായത്തിലുള്ളത്. ഈ വാര്‍ഡുകളിലെ എല്ലാ കുടുംബങ്ങളെയും ആദരിക്കാനാണ് പഞ്ചായത്ത് തീരുമാനം. എന്നാലും ആദ്യഘട്ടമായി പഞ്ചായത്തിലെ 13 വാര്‍ഡുകളിലെയും കൃത്യമായി യൂസര്‍ ഫീ നല്‍കുന്ന 100 കുടുംബങ്ങളെയും വ്യാപാരസ്ഥാപനങ്ങളെയുമാണ് ആദരിക്കുക. ഇതനുസരിച്ച് പഞ്ചായത്തിലെ 1300 വീടുകള്‍ക്കും 430 സ്ഥാപനങ്ങള്‍ക്കുമാണ് ഹരിത സ്​റ്റിക്കറുകള്‍ നല്‍കുക. പ്രസിഡൻറ്​, സെക്രട്ടറി, വാര്‍ഡ് മെംബര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീടുകളിലും സ്ഥാപനങ്ങളിലുമെത്തിയാകും സ്​റ്റിക്കര്‍ പതിക്കുകയെന്ന്​ പ്രസിഡൻറ്​ സതി കുഞ്ഞുമോന്‍ പറഞ്ഞു. മികച്ച തദ്ദേശഭരണ സ്ഥാപനത്തെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡമായി യൂസര്‍ഫീ ശേഖരണത്തെ ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ നിർദേശമുണ്ട്. ചിത്രം - TDL109 STICKER രാജാക്കാട് ഗ്രാമപഞ്ചായത്ത് ഡിസൈന്‍ ചെയ്ത ഹരിത സ്​റ്റിക്കര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.