വണ്ടിപ്പെരിയാർ കൊലപാതകം: അന്വേഷണം കുറ്റമറ്റതാക്കണം -കെ.പി.എം.എസ്

വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാറിൽ ആറ്​ വയസ്സുകാരി ദലിത്​ പെൺകുട്ടിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ ഇരക്ക് നീതി ലഭ്യമാക്കണമെന്നും കുടുംബത്തിന് സംരക്ഷണവും സാമ്പത്തികസഹായവും നൽകണമെന്നും കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി. വണ്ടിപ്പെരിയാറിലെ ഇരയുടെ വീട്​ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു നേതാക്കൾ. പ്രതി ജുഡീഷ്യൽ കസ്​റ്റഡിയിലാണെങ്കിലും കോടതിയിൽ സമർപ്പിക്കുന്ന കുറ്റപത്രം ശക്തമായ തെളിവുകളോടുകൂടിയായിരിക്കണം. കേരളത്തിൽ പട്ടികജാതി വിഭാഗം വ്യാപകമായി വേട്ടയാടപ്പെടുകയും ഇവർക്ക് നീതി ലഭിക്കാതിരിക്കുന്ന സാഹചര്യമാണ് നിലനിൽക്കുകയും ചെയ്യുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ സർക്കാർ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. സംസ്ഥാന അസിസ്​റ്റൻറ്​ സെക്രട്ടറി സാബു കാരശ്ശേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.കെ. രാജൻ, സാബു കൃഷ്​ണൻ, ശിവൻ കോഴിക്കമാലി, അഖിൽ ദാമോദരൻ, ഓമന വിജയകുമാർ, സി.എസ്. അരുൺ, യു.കെ. അനൂപ്, യൂനിയൻ ഭാരവാഹികളായ എം.ജെ. സുരേഷ്, പി.എം. രാജു, എ.എ. മനോജ്, കെ.വി. ശിവദാസൻ, പി.കെ. ഉണ്ണി, സനീഷ് കുഴിമറ്റം, എം. സുരേഷ്, എം.കെ. ചന്ദ്രൻ, ഷൈലജ ശശി എന്നിവരാണ്​ വീട് സന്ദർശിച്ചത്. ​TDL kpms വണ്ടിപ്പെരിയാറിലെ ​കൊല്ലപ്പെട്ട കു​ട്ടിയുടെ വീട്ടിൽ കെ.പി.എം.എസ്​ നേതാക്കൾ എത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.