സ്​കോളർഷിപ് അട്ടിമറിക്കെതിരെ എസ്​.​െഎ.ഒ പ്രതിഷേധ മാർച്ച്​

തൊടുപുഴ: പാലോളി കമ്മിറ്റി റിപ്പോർട്ട് അട്ടിമറിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ എസ്​.​െഎ.ഒ ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്​റ്റേഷനിലേക്ക്​ പ്രതിഷേധ മാർച്ച്​ നടത്തി. ജില്ല സെക്രട്ടറി മുഹമ്മദ് റാസിഖ് ഉദ്ഘാടനം ചെയ്​തു. ഫ്രറ്റേണിറ്റി മൂവ്​മൻെറ്​ ജില്ല പ്രസിഡൻറ് അൻഷാദ് അടിമാലി മാർച്ചിന്​ ഐക്യദാർഢ്യം രേഖപ്പെടുത്തി സംസാരിച്ചു. സ്കോളർഷിപ്പുകൾ കോടതിവിധിയുടെ മറവിൽ ജനസംഖ്യാനുപാതികമായി വീതിക്കാനുള്ള ഇടതുസർക്കാർ തീരുമാനം സാമൂഹികനീതി അട്ടിമറിക്കലാണ്. മുസ്​ലിംകൾക്കും ലത്തീൻ പരിവർത്തിത ക്രൈസ്തവർക്കുമായി 80:20 അനുപാതത്തിൽ അനുവദിച്ചിരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ 59 ശതമാനമായി മുസ്​ലിംകൾക്ക് കുറയുന്നതോടൊപ്പം കഴിഞ്ഞ സാമ്പത്തിക വർഷത്തെ കണക്കനുസരിച്ചുള്ള എണ്ണം നിലനിർത്തും എന്ന സർക്കാറി​ൻെറ വാദം കണ്ണിൽ പൊടിയിടലാ​ണെന്ന്​ അൻഷാദ്​ അടിമാലി പറഞ്ഞു. എസ്.ഐ.ഒ ജില്ല സെക്രട്ടറിമാരായ അബുൽ ഹസൻ, സലീൽ മുഹമ്മദ്, ജില്ല കമ്മിറ്റി അംഗം റംസൽ സുബൈർ, ആദിൽ, യാസീൻ എന്നിവർ നേതൃത്വം നൽകി. ചിത്രം -​TDL104 SIO എസ്​.​െഎ.ഒ ജില്ല കമ്മിറ്റി നേതൃത്വത്തിൽ തൊടുപുഴ മിനി സിവിൽ സ്​റ്റേഷനിലേക്ക് നടത്തിയ​ പ്രതിഷേധ മാർച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.