വിലയിടിവിൽ നട്ടംതിരിഞ്ഞ് ഹൈറേഞ്ചിലെ കപ്പ കർഷകർ

കട്ടപ്പന: മരച്ചീനി വിലയിടിവിൽ നട്ടംതിരിഞ്ഞ് ഹൈറേഞ്ചിലേ കപ്പ കർഷകർ. കൃഷിക്ക് വിനിയോഗിച്ച മുടക്കുമുതൽ പോലും ലഭിക്കുന്നില്ലെന്ന്​ കർഷകർ പറയുന്നു. കോവിഡ്​ തീർത്ത പ്രതിസന്ധിയിൽനിന്ന്​ മടങ്ങിയെത്തുന്നതിനിടെ കാലാവസ്ഥയും വിലക്കുറവുമാണ്​ കർഷകർക്ക് തിരിച്ചടിയായത്​. ഒരുകിലോക്ക്​ 10രൂപ മുതൽ 12 രൂപ വരെ മാത്രമാണ് കർഷകർക്ക് ഇപ്പോൾ ലഭിക്കുന്നത്. ഓണവും - ബക്രീദും മുന്നിൽകണ്ട് കൃഷിയിറക്കിയവരാണ് ഏറ്റവും പ്രതിസന്ധിയിലായത്. ഇതിനുപിന്നാലെ കാലംതെറ്റി മഴയുമെത്തി. ഈ ദുരന്തങ്ങളിൽനിന്ന് കരകയറാമെന്ന് കരുതിയതോടെ വിലയിടിവും കപ്പ കർഷകർക്ക് വിനയായി. മുമ്പ്​ 15 രൂപ മുതൽ 20 രൂപ വരെ കർഷകന് ലഭിച്ചിരുന്നു. കിലോക്ക്​ 20 രൂപയാണ് കപ്പയുടെ ഇപ്പോഴത്തെ വിപണി വില. ഇതിൽ 10 രൂപയിലധികവും ഇടനിലക്കാരാണ് കൊണ്ടുപോകുന്നത്. പണിക്കൂലിയും കാലാവസ്ഥയും ഇത്തവണ പ്രതികൂലമായാണ് ബാധിച്ച മറ്റ് ഘടകങ്ങളാണ്. മരച്ചീനി കൃഷിക്ക് ഉപയോഗിക്കുന്ന വളങ്ങൾക്കും വില വർധിച്ചു. ഇതിനുപുറമേ ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ചെറുകിട വ്യാപാരികൾ കപ്പ കൂടുതലായി വാങ്ങി​െവക്കാൻ വിമുഖത കാണിക്കുന്നുവെന്നും കർഷകർ പറയുന്നു. കിലോക്ക്​ ശരാശരി 20 രൂപ എങ്കിലും ലഭിച്ചങ്കിൽ മാത്രമേ കൃഷി മുന്നോട്ട്​ കൊണ്ടുപോകാൻ കഴിയുകയുള്ളൂ എന്ന് കർഷകർ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.