ആദിവാസി കോളനികളിൽ ഓൺലൈൻ പഠനം അനിശ്ചിതത്വത്തിൽ

ചെറുതോണി: ഇൻര്‍നെറ്റ് സേവനം ലഭ്യമല്ലാത്തതിനാല്‍ വെണ്‍മണി, പാലപ്ലാവ്, പട്ടയക്കുടി, ആനക്കുഴി, ആദിവാസി കോളനികളിലെ വിദ്യാർഥികളുടെ ഓണ്‍ലൈന്‍ പഠനം അനശ്ചിതത്വത്തിലായി. കഞ്ഞിക്കുഴി പഞ്ചായത്തിലെ ആദിവാസി പിന്നാക്ക മേഖലയായ, വെണ്‍മണി, വരിക്ക മുത്തന്‍, തെക്കന്‍തോണി, കൂടത്തൊട്ടി, നാക്കയം, പാലപ്ലാവ് എന്നീ പ്രദേശങ്ങളും വണ്ണപ്പുറം പഞ്ചായത്തി‍ൻെറ അതിര്‍ത്തി ഗ്രാമങ്ങളായ പട്ടയക്കുട്ടി, ആനക്കുഴി, പുളിക്കത്തൊട്ടി, ബാലനാട്, എടത്തന പ്രദേശങ്ങളും മൊബൈല്‍ ഇൻറര്‍നെറ്റ് സേവനം ലഭ്യമാകാത്തതിനാല്‍ നിരവധി വിദ്യാർഥികളാണ് ബുദ്ധിമുട്ടുന്നത്. വനാതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഇവിടങ്ങളിലെ വിദ്യാർഥികള്‍ കാട്ടിനുള്ളിലെ മലമുകളിലെത്തിയാണ് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നത്. ഇതിന്​ കഴിയാത്ത വിദ്യാർഥികളുടെയും പഠനം പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതൊടെ രക്ഷിതാക്കളും കുട്ടികള്‍ക്കൊപ്പം മൊബൈല്‍ റേഞ്ച് തപ്പി പോ​േകണ്ട അവസ്ഥയായതിനാല്‍ തൊഴിലുറപ്പ് ജോലികള്‍ക്കും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. നിലവില്‍ വെണ്‍മണിയില്‍ ബി.എസ്.എന്‍.എല്‍ ടവര്‍ കൂടാതെ രണ്ട് സ്വകാര്യ ടെലിഫോണ്‍ കമ്പനികളുടെ ടവറുകളുണ്ടെങ്കിലും ഇവിടത്തെ ഭൂപ്രകൃതിയനുസരിച്ച് സിഗ്​നലുകള്‍ ലഭ്യമല്ല. വൈദ്യുതി മുടങ്ങിയാല്‍ ബി.എസ്.എന്‍.എല്‍ ടവ്വറി‍ൻെറ പ്രവര്‍ത്തനം നിലക്കും. അടിയന്തരമായി ടവറുകളുടെ കാര്യശേഷി വർധിപ്പിച്ച് ഭൂപ്രകൃതിക്ക് അനുസരിച്ച് മൊബൈല്‍ സിഗ്​നലുകള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വെണ്‍മണി എ‍ൻെറ ഗ്രാമം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.