ഭൂകമ്പമാപിനികൾ പ്രവർത്തനരഹിതം; നേരിയ ചലനങ്ങൾ അറിയ​ുന്നില്ല

ഒരാഴ്ച മുമ്പ്​ ഇടുക്കിയിൽ അനുഭവപ്പെട്ട നേരിയ ചലനം രേഖപ്പെടുത്തിയില്ല ചെറുതോണി: അണക്കെട്ടിനു സമീപത്തടക്കം പല സ്ഥലത്തായി സ്ഥാപിച്ച ഡിജിറ്റൽ ഭൂകമ്പമാപിനികൾ പ്രവർത്തനരഹിതമായതിനാൽ ഇടുക്കിയിൽ അനുഭവപ്പെടുന്ന നേരിയ ഭൂചലനം പുറത്തറിയാൻ സംവിധാനമില്ല. ഒരാഴ്ച മുമ്പ്​ ഇടുക്കിയിൽ അനുഭവപ്പെട്ട നേരിയ ചലനം ഭൂകമ്പമാപിനികൾ രേഖപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ വർഷം ചെറുതും വലുതുമായ 15 ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ആലടി, ചോറ്റുപാറ, കുളമാവ്, വള്ളക്കടവ്, ഇടുക്കി എന്നിവിടങ്ങളിലാണ് ഡിജിറ്റൽ ഭൂകമ്പമാപിനികൾ സ്ഥാപിച്ചത്​. ഇതിൽ ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്​. ഭൂചലന തീവ്രത അറിയാൻ 50 വർഷം പഴക്കമുള്ള പഴയ അനലോഗ് ഭൂകമ്പമാപിനികളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്​ അധികൃതർ. ഭൂചലനതീവ്രത ഒന്നിൽ താഴെയാ​െണങ്കിൽ അനലോഗ് മാപിനിയിൽ രേഖപ്പെടുത്തില്ല. തീവ്രത പരിശോധിച്ച്​ അണക്കെട്ടുകളുടെ സുരക്ഷ ഉറപ്പുവരുത്താനും കഴിയുന്നില്ല​. ഏതാനും മാസം മുമ്പുണ്ടായ ഭൂചലനത്തിൽ അണ​ക്കെട്ടി​ൻെറ അകത്തെ ഗാലറിയിൽ പ്രകമ്പനം അനുഭവപ്പെട്ടെങ്കിലും ഇത്​ രേഖപ്പെടുത്തിയിട്ടില്ല. കുളമാവ്, ആലടി, ഇടുക്കി എന്നിവിടങ്ങളിലാണ് അനലോഗ് മാപിനികൾ പ്രവർത്തിക്കുന്നത്. 2016ൽ ലോകബാങ്ക്​ സഹായത്തോടെ ഇടുക്കി അണക്കെട്ടിൽ നാലിടത്ത് ഭൂചലനമാപിനികൾ സ്ഥാപിച്ചിരുന്നു. ഉപഗ്രഹസഹായത്തോടെ നേരിയ ചലനം വരെ തത്സമയം അണക്കെട്ട്​ സുരക്ഷ വിഭാഗം ചീഫ് എൻജിനീയറുടെ ഓഫിസിലും തിരുവനന്തപുരത്തെ വൈദ്യ​ുതി ഭവനിലും ദുരന്ത നിവാരണ സമിതി ഒഫിസിലും അറിയാനാകുമെന്നായിരുന്നു അവകാശവാദം. ഡിജിറ്റൽ ഭൂകമ്പമാപിനികളുടെ പ്രവർത്തന ചുമതല ദുരന്തനിവാരണ അതോറിറ്റിക്ക് കൈമാറിയതാണെന്ന്​​ അണക്കെട്ട്​ സുരക്ഷ ഗവേഷണ വിഭാഗം പറയുന്ന​ു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.