കിറ്റുകളും പുസ്​തകങ്ങളും വീട്ടിലെത്തിച്ച്​ അധ്യാപകർ

മൂന്നാർ: ലോക്ഡൗണിൽ തോട്ടം മേഖലയിലെ വിദ്യാർഥികൾക്ക് സർക്കാർ വക കിറ്റും പുസ്തകങ്ങളും വീടുകളിലെത്തിച്ച് അധ്യാപകർ. ചിന്നക്കനാൽ ഫാത്തിമ മാത ഹൈസ്കൂളാണ് വിദ്യാർഥികൾക്കായി കരുതലൊരുക്കിയത്. കല്ലാർ, നല്ലതണ്ണി, നയ്മക്കാട്, കന്നിമല, കടലാർ, എല്ലപ്പെട്ടി, മാട്ടുപ്പെട്ടി, ഗൂഡാർവിള, അരുവിക്കാട്, പള്ളിവാസൽ, ദേവികുളം, ലാക്കാട്, ലക്ഷ്​മി, സെവൻ മല, മൂന്നാർ കോളനി - തുടങ്ങിയ പ്രദേശങ്ങളിലാണ് അധ്യാപകർ സാധനങ്ങൾ എത്തിച്ചത്. സ്കൂളിലെത്താൻ സാധിക്കാത്ത ഇരുനൂറോളം കുട്ടികളാണ് ഈ മേഖലയിലുള്ളത്. അധ്യാപകർ പല സംഘങ്ങളായി തിരിഞ്ഞ് രണ്ടു ദിവസംകൊണ്ടാണ് വിതരണം പൂർത്തിയാക്കിയത്. പ്രധാനാധ്യാപകൻ ഐ. ജോൺസൺ, ജി. സോജൻ, പി. റോബർട്ട്, കെ.വി. ഷൈല, ഡേവിഡ് രാജ്, ശെൽവരാജ് എന്നിവർ നേതൃത്വം നൽകി. ------------------- ഇന്ധന ഉപഭോക്താക്കൾക്ക് നികുതി​ മടക്കി നൽകി യൂത്ത് കോൺഗ്രസ് തൊടുപുഴ: ഇന്ധന ഉപഭോക്താക്കൾക്ക് നികുതി തുക പ്രതീകാത്മകമായി മടക്കി നൽകി യൂത്ത് കോൺഗ്രസ് സമരം. തൊടുപുഴയിൽ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോഓഡിനേറ്റർ മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ലോകരാജ്യങ്ങളിൽ ഇന്ധന വില കുറയുമ്പോൾ ഭാരതത്തിൽ വില ഉയരുന്നത് ഭരണ നിശ്ചലാവസ്ഥയാണ് സൂചിപ്പിക്കുന്നത്. ട്രംപ്​ കണ്ണുരുട്ടിയപ്പോൾ ഇറാനിൽനിന്ന് ഇറക്കുമതി നിർത്തിയതും അനിയന്ത്രിത നികുതിയും ഇന്ധനവിലയെ കുതിച്ചുയർത്തി. സംസ്ഥാന സർക്കാർ നികുതി കുറക്കണമെന്നും മനോജ് ആവശ്യപ്പെട്ടു. യൂത്ത്​ കോഗ്രസ്​ ജില്ല സെക്രട്ടറി ടി.എൽ. അക്ബർ അധ്യക്ഷത വഹിച്ചു. സമരത്തിന് ലെനിൻ രാജേന്ദ്രൻ, അഭിലാഷ് കരിങ്കുന്നം, അജിത് മുത്തനാട്ട്, ആശിഷ് തട്ടാരയിൽ, അസ്​ലം ഓലിക്കൻ, അജയ് പുത്തൻപുരയ്ക്കൽ, എം.എസ്.​ ഷാഹിദ്, ജിനു ജയിംസ് എന്നിവർ നേതൃത്വം നൽകി. ------ ചിത്രം - IDL102 ഇന്ധന ഉപഭോക്താക്കൾക്ക് പ്രതീകാത്മകമായി നികുതി​ തുക മടക്കി നൽകി യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ തൊടുപുഴയിൽ നടത്തിയ സമരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.