​േ​ക്ഷത്ര മോഷണക്കേസിലെ പ്രതി പിടിയിൽ

മൂലമറ്റം: ഇടാട് ശ്രീഭദ്ര ശ്രീഅയ്യപ്പക്ഷേത്രത്തിലും സമീപത്തെ തെക്കേടത്ത് ബാബുവി​ൻെറ കടയിലും മോഷണം നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പത്തനംതിട്ട കടമ്പനാട്ടുകര പുതുവേലിപുത്തൻ വീട്ടിൽ ഓമനക്കുട്ടനെയാണ് (57) പൊലീസ് പിടികൂടിയത്. മണിമലയിലെ ഒരു ക്ഷേത്രത്തിൽ നടന്ന മോഷണത്തിൽ ഓമനക്കുട്ടനെ മണിമല പൊലീസ് പിടികൂടിയിരുന്നു. 70 മോഷണക്കേസുകളിൽ പ്രതിയാണിയാൾ. പെൺകുട്ടിയിൽനിന്ന്​ 27 പവൻ തട്ടിയെടുത്ത യുവാവ്​ പിടിയിൽ തൊടുപുഴ: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽനിന്ന്​ 27 പവൻ സ്വർണവും 50,000 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ മുട്ടം പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശ്ശേരിയിൽ തൻസീനെയാണ് (25) മുട്ടം പൊലീസ് പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി രണ്ടുതവണയായി തുടങ്ങനാട് സ്വദേശിനിയായ പെൺകുട്ടിയിൽനിന്നും സ്വർണവും പണവും തട്ടിയെടുക്കുകയായിരുന്നു. പെൺകുട്ടിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാൾ മൂന്നു മാസം മുമ്പാണ് സ്വർണം തട്ടിയെടുത്തത്. 12 പവൻ സ്വർണം ഇയാളിൽനിന്ന്​ കണ്ടെടുത്തു. ബാക്കി സ്വർണം ചാലക്കുടിയിലെ ഒരു സ്വർണക്കടയിൽ വിറ്റതായി പൊലീസിനോട്​ സമ്മതിച്ചു. കൊട്ടാരക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പണം തട്ടിയെടുത്തശേഷം ഇയാൾ രണ്ട്​ ആഴ്ചയിലേറെയായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പൊലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈൽ ലൊക്കേഷൻ ​െവച്ച് ആണ്​ പ്രതിയെ പിടികൂടിയത്. പ്രതിയെ കൂടുതൽ തെളിവെടുപ്പിനായി ​െപാലീസ് കസ്​റ്റഡിയിൽ വിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.