കല്ലാർകുട്ടി ജലാശയത്തിൽ ബോട്ട് സർവിസിന്​ തുടക്കം

അടിമാലി: കല്ലാർകുട്ടി അണക്കെട്ടിൽ ബോട്ട് സർവിസ്​ പുനരാരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്നതാണ്. പെഡൽ ബോട്ട്, കുട്ടവഞ്ചി, കയാക്കിങ് എന്നിവയാണ് സഞ്ചാരികൾക്ക്​ വേണ്ടി ക്രമീകരിച്ചിരിക്കുന്നത്. വൈദ്യുതി ബോർഡ് ഹൈഡൽ ടൂറിസം പദ്ധതിയുടെ സഹകരണത്തോടെ മുതിരപ്പുഴ ടൂറിസം ​െഡവലപ്മൻെറ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ബോട്ട് സർവിസ്​ ആരംഭിച്ചിരിക്കുന്നത്. ഇടുക്കി, കല്ലാർകുട്ടി, പൊന്മുടി അണക്കെട്ടുകൾ കാണാൻ എത്തുന്നവരിൽ കൂടുതൽ പേരും കല്ലാർകുട്ടി ഡാമിൽ തങ്ങുകയും ബോട്ട് സവാരിയിൽ എർപ്പെടുകയും ചെയ്തിരുന്നു. ഇടുക്കി-നേര്യമംഗലം പാതയിൽ പാബ്ലയിൽ നിന്നാണ് ഈ സഞ്ചാരകേന്ദ്രത്തിൽ എത്താൻ എളുപ്പം. TDL KALLARKUTTY BOAT SERVICE കല്ലാർകുട്ടി ജലാശയത്തിൽ ബോട്ട് സർവിസ്​ പുനരാരംഭിച്ചപ്പോൾ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ലോഡ്​ജ്​ ഉടമക്ക്​ 3000 രൂപ പിഴ കാന്തല്ലൂര്‍: കോവില്‍കടവില്‍ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ ലോഡ്​ജ്​ ഉടമയില്‍നിന്ന്​ 3000 രൂപ പിഴ ഈടാക്കി. കോവില്‍ക്കടവില്‍ ഗ്രാമപഞ്ചായത്തി​ൻെറ മെറ്റീരിയല്‍ കലക്​ഷന്‍ ഫെസിലിറ്റി (എം.സി.എഫ്)ക്കടുത്താണ് മറയൂരിലെ കെല്‍വിന്‍ ലോഡ്​ജ്​ ഉടമ ഭക്ഷണമാലിന്യവും നിരോധിത ഡിസ്‌പോസിബിളുകളുമുൾപ്പെടെ തള്ളിയത്. നാട്ടുകാര്‍ വിവരം അറിയിച്ചയുടന്‍ സെക്രട്ടറി കെ.സന്തോഷ് സ്ഥലത്തെത്തി ലോഡ്​ജ്​ ഉടമയെ വിളിച്ചുവരുത്തി, മാലിന്യം നീക്കം ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ലോഡ്​ജ്​ ഉടമ വാഹനമെത്തിച്ച് മാലിന്യം പൂര്‍ണമായും അവിടെനിന്ന്​ നീക്കം ചെയ്​തു. തുടർന്ന്​ വിവിധ വകുപ്പുകള്‍ പ്രകാരം 3000 രൂപ പിഴയീടാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.