തീയും പുകയും നഗരത്തിൽ പരിഭ്രാന്തി പരത്തി

തൊടുപുഴ: നഗരത്തില്‍ ബി.എസ്.എൻ.എൽ എക്​സ്​ചേഞ്ചിന്​ സമീപത്തെ കാടുപിടിച്ച സ്ഥലം വൃത്തിയാക്കി ചപ്പുചവറുകള്‍ക്ക് തീയിട്ടതിനെ തുടര്‍ന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്​ച വൈകീട്ട്​ അഞ്ചോടെയാണ് സംഭവം. ബംഗ്ലാംകുന്നിലുള്ള ബി.എസ്.എന്‍.എല്‍ ടൗണ്‍ എക്‌സേഞ്ചിനുപിന്നിലുള്ള സ്ഥലത്താണ് കാടു വെട്ടിത്തെളിച്ച് തൊഴിലാളികള്‍ തീയിട്ടത്. ഇതിനിടെ എക്‌സേഞ്ചില്‍നിന്ന്​ പുറന്തള്ളിയിരുന്ന റബര്‍, പ്ലാസ്​റ്റിക് മാലിന്യങ്ങളിലേക്കും തീ പടര്‍ന്നതോടെ വലിയ പുക ഉയര്‍ന്നു. സമീപത്ത് കൂറ്റന്‍ ടവറും ഉണ്ടായിരുന്നതിനാല്‍ പരിസരവാസികള്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് എത്തി ടവറി​ൻെറ കേബിളിലേക്കും മറ്റും തീ പടരാതെ നിയന്ത്രണവിധേയമാക്കി. കേബിളിലേക്ക് തീ പടര്‍ന്നിരുന്നെങ്കില്‍ ലക്ഷങ്ങളുടെ നഷ്​ടം സംഭവിച്ചേനെയെന്ന് അധികൃതര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.