തൊടുപുഴ നഗരസഭ; യു.ഡി.എഫിൽ മാരത്തൺ ചർച്ച

തൊടുപുഴ: എല്ലാ വാർഡുകളിലേക്കും എൽ.ഡി.എഫും ബി.ജെ.പിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചപ്പോഴും തൊടുപുഴ നഗരസഭയിലെ ചില വാർഡുകളിൽ യു.ഡി.എഫി​ൻെറ സ്ഥാനാർഥികളെ സംബന്ധിച്ച ആശയക്കുഴപ്പം തുടരുന്നു. കഴിഞ്ഞതവണ കോൺഗ്രസ്​ മത്സരിച്ച രണ്ട്​ വാർഡുകളിൽ സ്ഥനാർഥികളെ സംബന്ധിച്ച തർക്കം രൂക്ഷമാണ്​. 19ാം വാർഡിൽ നിഷ സക്കീറിനെയും 21ാം വാർഡിൽ നിഷ സോമനെയും സ്ഥാനാർഥികളായി തീരുമാനിച്ചതായാണ്​ ഒടുവിൽ ലഭിക്കുന്ന വിവരം​. കെ.പി.സി.സി സ്ഥാനാർഥി നിർണയസമിതി ഇടപെട്ടാണ്​ തീരുമാനമെടുത്തതെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ആയിട്ടില്ലെന്നാണ്​ നേതാക്കൾ പറയുന്നത്​. യു.ഡി.എഫ്​ മാനദണ്ഡം അനുസരിച്ച്​ കേരള കോൺഗ്രസിന്​ നൽകിയ 12ാം വാർഡിൽ ഡി.സി.സി സെക്രട്ടറിയും മുൻ കൗൺസിലറുമായ ഷിബിലി സാഹിബും കേരള കോൺ​ഗ്രസ്​ അംഗമായ ജോഷി മാണിയും പത്രിക നൽകിയിട്ടുണ്ട്​. എന്നാൽ, തർക്കം നിലനിൽക്കുന്ന വാർഡുകളെ സംബന്ധിച്ച ഡി.സി.സി അഭിപ്രായം കെ.പി.സി.സിയിൽ അറിയിച്ചിട്ടുണ്ടെന്നും ഇതുപ്രകാരം തിങ്കളാഴ്​ചയേ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകൂ എന്നുമാണ്​ ഡി.സി.സി പ്രസിഡൻറ്​ ഇബ്രാഹീംകുട്ടി കല്ലാർ ചൂണ്ടിക്കാട്ടുന്നത്​. വൈദ്യുതി മുടങ്ങും ആലക്കോട്​: 11 KV ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ആലക്കോട് സെക്​ഷൻ പരിധിയിൽപെട്ട മുത്താട്, പന്നിമറ്റം, പൂമാല, മേത്തൊട്ടി, നാളിയാനി, വെള്ളിയാമറ്റം, പൂച്ചപ്ര ദേവരുപാറ പ്രദേശങ്ങളിൽ ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.