പുതുപ്പള്ളിയുടെ വെള്ളിനക്ഷത്രം, കേരളത്തി​െൻറ ആശയും ആവേശവും

പുതുപ്പള്ളിയുടെ വെള്ളിനക്ഷത്രം, കേരളത്തി​ൻെറ ആശയും ആവേശവും പുതുപ്പള്ളിയുടെ വെള്ളിനക്ഷത്രം കേരളത്തി​ൻെറ ആശയും ആവേശവും റോജി എം. ജോണ്‍ എം.എല്‍.എ തുടര്‍ച്ചയായി 11 തവണ നിയമസഭ സാമാജികനായും രണ്ടുതവണ മുഖ്യമന്ത്രിയായും ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ അരനൂറ്റാണ്ട് പൂര്‍ത്തിയാക്കിയ സുന്ദരമുഹൂര്‍ത്തത്തില്‍ ജനകോടികളുടെ ആഹ്ലാദത്തില്‍ ഈയുള്ളവനും പങ്കുചേരുകയാണ്. ഒരു ജനപ്രതിനിധിക്ക് അത്യപൂര്‍വമായി മാത്രം ലഭിക്കുന്ന അംഗീകാരം എന്നതിലുപരി ഇക്കാലഘട്ടത്തില്‍ ഒരു നാടിനു ലഭിക്കുന്ന വ്യത്യസ്​ത സവിശേഷ ഗുണങ്ങളടങ്ങിയ ജനപ്രിയനേതാവുമാണ് ഉമ്മന്‍ ചാണ്ടി. ആദര്‍ശത്തി​ൻെറ രൂപഭാവപ്രകടനങ്ങള്‍ക്കപ്പുറം പുഞ്ചിരിയും സൗമ്യതയും എളിമയും കൈമുതലാക്കി ജനങ്ങളിലേക്കിറങ്ങുന്ന സര്‍വഗുണ സമ്പന്നനായ ജനപ്രീതി നേടിയ നേതാവുകൂടിയാണ് അദ്ദേഹം. യുവത്വം മുതല്‍ സമൂഹത്തിനു സമര്‍പ്പിച്ച് അവരോടൊപ്പം ജീവിക്കുന്ന ഉമ്മന്‍ ചാണ്ടി തന്നെ താനാക്കിയ പൊതുജീവിതരീതി എപ്പോഴും ഓര്‍മപ്പെടുത്താറുണ്ട്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉള്ളുതുറന്ന് കേട്ട് അവരെ എങ്ങനെ സഹായിക്കുമെന്നും പ്രശ്നങ്ങളില്‍ എങ്ങനെ ഇടപെടുമെന്നും ചിന്തിച്ച് കഴിയുമ്പോള്‍ ഒടുവില്‍ ഒരു തീരുമാനത്തിലെത്തും. അസാധ്യമായ പ്രശ്നങ്ങളിലാണ് ഇടപെടേണ്ടി വരുന്നതെങ്കില്‍ സൗമ്യതയുടെ ഭാഷയില്‍ വ്യക്തമായി കാര്യം ബോധ്യപ്പെടുത്തിയ ശേഷമായിരിക്കും അവരെ മടക്കി അയക്കുക. അപ്പോഴും തന്നെ സമീപിച്ചവരില്‍ ഉളവാക്കിയ പോലെ പ്രശ്നപരിഹാരം സാധ്യമാകാതെ വന്നതിലെ നിരാശയും ഉമ്മന്‍ ചാണ്ടിയെന്ന ജനനേതാവി​ൻെറ മുഖത്ത് പ്രകടമാകും. വ്യത്യസ്​ത ചിന്താഗതിയും ആശയങ്ങളും ചിന്തകളുമുള്ള സമൂഹത്തി​ൻെറ പ്രശ്നങ്ങള്‍ മനുഷ്യത്വത്തോടെ പരിഹരിക്കാന്‍ ശ്രമം നടത്തുന്നുവെന്നതാണ് ആ മഹാനേതാവില്‍നിന്ന് പഠിക്കാനുള്ളതും സമകാലിക ലോകത്ത് മറ്റു നേതാക്കളില്‍ ദര്‍ശിക്കാനാകാത്തതുമായ ഏറ്റവും വലിയ ഗുണപാഠം. ഇത് തന്നെയാണ് ലോകത്തെ പൊതുപ്രവര്‍ത്തകരില്‍നിന്ന് ഉമ്മന്‍ ചാണ്ടിയെ വ്യതിരിക്തനാക്കുന്നതും ഐക്യരാഷ്​ട്ര സഭ പൊതുപ്രവര്‍ത്തകരില്‍ ഒന്നാമതായി കണ്ടെടുത്ത മികച്ച ജനനായകനാകാന്‍ ഭാഗ്യം ലഭിക്കുകയും ചെയ്തത്. ജനങ്ങളുടെ നൊമ്പരം തുടച്ചുനീക്കാന്‍, സാന്ത്വനമേകാന്‍ കഴിയുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ പൊതുജീവിതത്തിലെ പ്രധാന കര്‍ത്തവ്യം. അത് സങ്കീര്‍ണ പ്രതിസന്ധികളെയും അതിജീവിച്ച് കഴിവി​ൻെറ പരമാവധി നിറവേറ്റാന്‍ സാധിച്ചുവെന്നുവെന്ന ശുഭാപ്തി വിശ്വാസത്തിലാണ് സുവര്‍ണജൂബിലിയില്‍ തിളങ്ങുന്ന പുതുപ്പള്ളിയിലെ ഈ വെള്ളി നക്ഷത്രം. വിദ്യാര്‍ഥി രാഷ്​ട്രീയത്തിലൂടെ ദേശീയതലത്തില്‍ ദേശീയ നേതാക്കളോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഭാഗ്യം ലഭിച്ച എന്നെ കോണ്‍ഗ്രസ് നേതൃത്വം അങ്കമാലിയിലേക്ക് നിയോഗിക്കപ്പെടുമ്പോള്‍ ആശീര്‍വദിക്കുകയും അനുമോദിക്കുകയും ചെയ്ത സംസ്ഥാന നേതാക്കളില്‍ പ്രധാനിയായിരുന്നു അദ്ദേഹം. കേരള ചരിത്രത്തില്‍ തങ്കലിപിയില്‍ എഴുതിചേര്‍ക്കാവുന്ന വികസനങ്ങളായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാറി​ൻെറ ഭരണനേട്ടം. തുടര്‍ഭരണം നഷ്​ടമായെങ്കിലും വികസനങ്ങള്‍ എണ്ണിപ്പറഞ്ഞ് ജനങ്ങളെ അഭിമുഖീകരിക്കാന്‍ സാധിച്ചതിലൂടെ അങ്കമാലിയുടെ പാവനമായ ചരിത്രം വീണ്ടും തിരുത്തിക്കുറിക്കാന്‍ ഈയുള്ളവനും ഭാഗ്യം ലഭിച്ചു. ഏത് സാധാരണക്കാരോടും എളിമയോടെയുള്ള പെരുമാറ്റം അദ്ദേഹത്തെ മാത്രമല്ല കോണ്‍ഗ്രസ് എന്ന മഹാസംസ്കാരത്തെയും ഉത്തേജിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ സ്വഭാവ മഹിമകള്‍ ഞങ്ങളെപ്പോലുള്ള യുവാക്കള്‍ക്ക് കൈമുതലായിട്ടുണ്ട്. കേരളക്കരയുടെ ആശയും പ്രതീക്ഷയുമായി വളര്‍ന്ന പുതുപ്പള്ളിയുടെ വെള്ളിനക്ഷത്രത്തിനു നിറഞ്ഞ മനസ്സോടെ എല്ലാവിധ ആയുരാരോഗ്യവും സൗഭാഗ്യവും ആശംസിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.