ഗ്രന്ഥശാലാ ദിനം

വൈപ്പിന്‍: ഞാറക്കല്‍ പി.കെ. ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ ഗ്രന്ഥശാലാദിനം ആചരിച്ചു. പ്രസിഡൻറ് ശിവദാസ് നായരമ്പലം അധ്യക്ഷനായി. സെക്രട്ടറി കെ.ബി. രാജീവ്, ജോണി പറമ്പലോത്ത്, പി.എം. സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. മുനമ്പം ഹാര്‍ബര്‍ 21ന് തുറക്കും വൈപ്പിന്‍: മുനമ്പം ഫിഷിങ് ഹാര്‍ബര്‍ 21ന് തുറക്കാൻ എസ്.ശര്‍മ എം.എല്‍.എ വിളിച്ച യോഗത്തിൽ തീരുമാനം. കോവിഡ് പശ്ചാത്തലത്തില്‍ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ചുള്ള ഔദ്യോഗിക സമിതിയെന്ന നിലയിലാണ് ഇക്കാര്യം കലക്ടര്‍ക്ക് ശിപാര്‍ശ ചെയ്തത്. ആരോഗ്യവകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കണക്കിലെടുത്ത് കണ്ടെയ്​ൻമൻെറ് സോണുകളിലെയും സംസ്ഥാനപാതയിലെയും അടച്ചിടല്‍ 18 വരെ തുടരും. മുനമ്പം ഹാര്‍ബറുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍ക്ക് 19 മുതല്‍ പാസുകള്‍ വിതരണംചെയ്യും. ഒറ്റ, ഇരട്ട നമ്പറുകള്‍ ക്രമീകരിച്ചായിരിക്കും വിതരണം. പ്രതിദിനം 30 ബോട്ടുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കും. മത്സ്യബന്ധനം നടത്തുന്നതിന് പരമാവധി ഒരാഴ്ച സമയം അനുവദിക്കും. ഈ സമയപരിധി ലംഘിക്കുന്ന ബോട്ടുകള്‍ക്ക് തുടര്‍ന്നുവരുന്ന ഒരു ടേണില്‍ പാസ് നല്‍കില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാൻ സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി മോണിറ്ററിങ് സമിതി രൂപവത്​കരിക്കും. സമിതി നല്‍കുന്ന വിവരങ്ങള്‍ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിന് പൊലീസ്, ആരോഗ്യം, ഫിഷറീസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്കാണ് ഈ തീരുമാനം. രോഗവ്യാപനം സംബന്ധിച്ച് ആരോഗ്യ വിഭാഗം നല്‍കുന്ന റിപ്പോര്‍ട്ട് പരിഗണിച്ചാവും തുടര്‍ നടപടികളെന്ന് എം.എല്‍.എ വ്യക്തമാക്കി. പള്ളിപ്പുറം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡൻറ് പി.കെ. രാധാകൃഷ്ണന്‍, വൈസ്പ്രസിഡൻറ് രമണി അജയന്‍, അംഗങ്ങളായ രാധിക സതീഷ്, സുനില്‍ ദേവസി, ഫിഷറീസ് ജോയൻറ് ഡയറക്ടര്‍ എം.എസ്. സാജു, ഉപ ഡയറക്ടര്‍ മാജാ ജോസ്, മുനമ്പം പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ അമൃത കുമാരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ജി. ആൻറണി, പൊലീസ് ഉദ്യോഗസ്ഥരായ വി.പി രഞ്ജിത്ത്, പി.എസ്. സിജു, പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജ് ഓഫിസര്‍മാര്‍, പഞ്ചായത്തുതല ദ്രുതകര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.