മാഞ്ഞാലിയിലെ വഴി തർക്കം: സമരസമിതി പ്രതിഷേധിച്ചു

കരുമാല്ലൂർ: മാഞ്ഞാലിയിലെ ചില കുടുംബങ്ങൾക്ക് വഴി നടക്കാനുള്ള സ്ഥലം അടച്ചു കെട്ടിയത് സംബന്ധിച്ച് റവന്യൂ അഡീഷനൽ സെക്രട്ടറി തയാറാക്കിയ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമര സമിതി സമരം നടത്തി. വഴി നടക്കാനുള്ള സ്ഥലം അടച്ചു കെട്ടിയത് സംബന്ധിച്ച് നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ഹൈകോടതി നിർദേശപ്രകാരം സർക്കാർ റവന്യൂ അഡീഷനൽ സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്. എന്നാൽ, റവന്യൂ അഡീഷനൽ സെക്രട്ടറി ടെസി പി. ജോസ് ഇറക്കിയ ഉത്തരവ് പക്ഷപാതിത്വവും അപ്രായോഗികവുമാ​െണന്ന് ആരോപിച്ചാണ് പ്രതിഷേധ സമരം നടത്തിയത്. മനുഷ്യാവകാശ പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ സമരം ഉദ്ഘാടനം ചെയ്തു. സമരസമിതി കൺവീനർ പി.എച്ച്. ഷാമോൻ അധ്യക്ഷത വഹിച്ചു. പി.ജെ. മാനുവൽ (ജനകീയ ജനജാഗ്രത പ്രസ്ഥാനം), സദകത്ത് ( വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി), വി.എം. ഫൈസൽ (എസ്ഡി.പി.ഐ ജില്ലാ സെക്രട്ടറി), കെ.പി. സാൽവിൻ (എസ്.യു.സി.ഐ ജില്ല കമ്മിറ്റി അംഗം) വി.സി. ജെന്നി (സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം സംസ്ഥാന ചെയർപേഴ്സൻ), ജോസഫ് ഊരകത്ത്, ടി.എ. നിസാർ, റിഷിൽ, സി.എസ്. സുധീർ എന്നിവർ സംസാരിച്ചു. EA PVR samaram റവന്യൂ അഡീഷനൽ സെക്രട്ടറിയുടെ ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാഞ്ഞാലി സമരസമിതി സംഘടിപ്പിച്ച പ്രതിഷേധ സമരം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു (must)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.