മട്ടാഞ്ചേരി രക്തസാക്ഷി ദിനാചരണം ഇന്ന്; കോവിഡ് പശ്ചാത്തലത്തിൽ ചടങ്ങ് ചുരുക്കി

മട്ടാഞ്ചേരി: തൊഴിലാളി വർഗത്തി​ൻെറ സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതിച്ചേർത്ത മട്ടാഞ്ചേരി വെടിവെപ്പിനു 68 വർഷം. സെയ്ത്, സെയ്താലി, ആൻറണി ഉൾപ്പെടെ മൂന്ന് പേർ രക്തസാക്ഷികളായ സമരത്തി​ൻെറ ഓർമകളുമായി ചൊവ്വാഴ്ച രക്തസാക്ഷി ദിനാചരണം നടക്കും. കോവിഡ്​ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളാണ് ഇത്തവണ. കൊച്ചി തുറമുഖത്ത് തൊഴിലെടുക്കാൻ കങ്കാണിമാർ എറിഞ്ഞുകൊടുക്കുന്ന ചാപ്പ വേണമായിരുന്നു. നൂറുകണക്കിന് തൊഴിലാളികളുടെ ഇടയിലേക്ക് കങ്കാണികൾ ചാപ്പയെറിയുമ്പോൾ അതിനായി ചാടിവീണ് കടിപിടികൂടുന്ന രംഗം ദയനീയമായിരുന്നു. ചാപ്പ സമ്പ്രദായത്തിനെതിരെ തൊഴിലാളികൾ നടത്തിയ സമരത്തി​ൻെറ പരിണതഫലമായിരുന്നു മൂന്ന് പേരുടെ രക്തസാക്ഷിത്വം. സെയ്തും സെയ്താലിയും പൊലീസ് വെടിവെപ്പിലും ആൻറണി പൊലീസ്​ മർദനത്തിലുമാണ് മരിച്ചത്. സി.പി.എം, സി.പി.ഐ, സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംഘടനകൾ സംയുക്തമായാണ് രക്തസാക്ഷി ദിനാചരണം നടത്തുന്നത്. രാവിലെ എട്ടിന് ചക്കരയിടുക്ക് രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ചടങ്ങിൽ എം.എം. ലോറൻസ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. ഗ്രന്ഥശാല ദിനാചരണം മട്ടാഞ്ചേരി: ഇക്ബാൽ ലൈബ്രറി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗ്രന്ഥശാല ദിനാചരണം കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഷംസു യാക്കൂബ് ഉദ്ഘാടനം ചെയ്തു. വോയിസ്‌ ഓഫ് വെസ്​റ്റ് കൊച്ചി പ്രസിഡൻറ്‌ സലീം ഷക്കൂർ അധ്യക്ഷത വഹിച്ചു. കെ.എ. അലി, ടി.കെ. സൈറ ബാനു, എ. സബീന ബായി, ഫസ്ന നിസാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സുനിത അൻസാർ, എസ്. സലാം, എം.എ. അൻസാർ എന്നിവർ സംസാരിച്ചു. മൗലാന ആസാദ് ലൈബ്രറിയിൽ നടന്ന ദിനാചരണം കെ.കെ. ജയലാൽ പതാക ഉയർത്തി. സി.എം. ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. ഷമീർ ബാബു വായന സന്ദേശം നൽകി. ഇ.കെ. ബഷീർ, കെ. വിജയൻ, എൻ.കെ.എം. ഷരീഫ് എന്നിവർ സംസാരിച്ചു. ഫാസില റഹീം നന്ദിപറഞ്ഞു. വിദ്യാഭ്യാസ അവാർഡുകൾ നൽകുന്നു മട്ടാഞ്ചേരി: കൊച്ചി താലൂക്ക് പരിധിയിലെ മുസ്​ലിം വിദ്യാർഥികൾക്ക് എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മിറ്റി വിദ്യാഭ്യാസ അവാർഡുകൾ നൽകുന്നു. എസ്.എസ്.എൽ.സി, പ്ലസ് ടു, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവർക്കും സി.ബിഎസ്.ഇ, സി.എസ്.ഇ പരീക്ഷകളിൽ 90 ശതമാനം മുതൽ മാർക്ക് ലഭിച്ചവർക്കും അപേക്ഷിക്കാം. സ്വയം സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്​റ്റും ഫോട്ടോയും സഹിതം ഈ മാസം 30നകം സെക്രട്ടറി, എം.ഇ.എസ് കൊച്ചി താലൂക്ക് കമ്മിറ്റി, കോലോത്ത് ജങ്​ഷൻ, ജവഹർ റോഡ്, കൊച്ചി-2 വിലാസത്തിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: 9447290554 ,9995344288.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.