സി.പി.ഐ ദേശീയ പ്രതിഷേധം

കളമശ്ശേരി: 'എല്ലാവര്‍ക്കും ഉപജീവനത്തിനും സമത്വത്തിനും നീതിക്കും വേണ്ടി ഇന്ത്യയെ രക്ഷിക്കുക'യെന്ന മുദ്രാവാക്യമുയർത്തി സി.പി.ഐ ദേശീയ പ്രതിഷേധ ദിനാചരണ ഭാഗമായി ഏലൂർ ഈസ്​റ്റ് ലോക്കൽ കമ്മിറ്റി പുതിയ റോഡ് ജങ്​ഷനിൽ പ്രതിഷേധം സംഘടിപ്പിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എം.ടി. നിക്സൺ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി യു.എഫ്. തോമസ് അധ്യക്ഷത വഹിച്ചു. എം.എ. ജയിംസ്, ഷാജി ഇടപ്പള്ളി, പി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.