പ്ലസ് വൺ അലോട്ട്മെൻറിൽ പിന്നാക്ക സംവരണം അട്ടിമറിച്ചെന്ന് മെക്ക

പ്ലസ് വൺ അലോട്ട്മൻെറിൽ പിന്നാക്ക സംവരണം അട്ടിമറിച്ചെന്ന് മെക്ക കൊച്ചി: പ്ലസ്​ വൺ ഒന്നാംഘട്ട അലോട്ട്മൻെറിലൂടെ മെറിറ്റ് സീറ്റും പിന്നാക്ക സംവരണ സീറ്റുകളും അട്ടിമറിച്ചെന്ന് മുസ്​ലിം എംപ്ലോയീസ് കൾചറൽ അസോസിയേഷൻ (മെക്ക). മുന്നാക്ക ഇ.ഡബ്ല്യു.എസ്​ സംവരണം ജനറൽ സീറ്റുകളുടെ 10 ശതമാനത്തിനുപകരം പന്ത്രണ്ടേകാൽ ശതമാനം അനുവദിച്ചും പ്രവേശന പ്രക്രിയ തകിടംമറിച്ചു. പ്രവേശന നടപടികൾ നീതിപൂർവകമാക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകളും ചട്ടങ്ങളുമനുസരിച്ച് പുനഃപരിശോധിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.