ഉമർ ഖാലിദി​െൻറ അറസ്​റ്റിൽ പ്രതിഷേധം

ഉമർ ഖാലിദി​ൻെറ അറസ്​റ്റിൽ പ്രതിഷേധം കൊച്ചി: പൗരത്വ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയവരെ അറസ്​റ്റ് ചെയ്തും ഡൽഹി വംശീയാതിക്രമത്തിൽ പ്രതി ചേർത്തും രാജ്യത്തെ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനുള്ള കേന്ദ്ര സർക്കാർ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഫ്രറ്റേണിറ്റി മൂവ്മൻെറ് സംസ്ഥാന ജന. സെക്രട്ടറി കെ.എം. ​െഷഫ്രിൻ. ഉമർ ഖാലിദിനെ അറസ്​റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് മേനക ജങ്​ഷനിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഫരീദ് കോതമംഗലം സ്വാഗതവും വൈസ് പ്രസിഡൻറ് രഹ്​നാസ് ഉസ്മാൻ നന്ദിയും പറഞ്ഞു. നസീർ എടവനക്കാട്, ഫർഹാൻ, റഊഫ് തോട്ടുമുഖം എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.