തോട്ടം തൊഴിലാളിസ്ത്രീയെ മർദിച്ചതായി പരാതി

മൂന്നാർ: ചിന്നക്കനാല്‍ പെരിയകനാലില്‍ തോട്ടം തൊഴിലാളിസ്ത്രീയെ എസ്‌റ്റേറ്റ് സൂപ്പര്‍വൈസര്‍ മർദിച്ചതായി പരാതി. പണവും സ്വര്‍ണവും അപഹരിച്ചതായും ആരോപണം. സംഭവത്തെക്കുറിച്ച്​ തൊഴിലാളി ലളിത പറയുന്നത് ഇങ്ങനെ: തേയില എസ്​റ്റേറ്റിലെ സ്ഥിരം തൊഴിലാളിയാണ്. അവധി ദിവസങ്ങളിലും പണിക്ക്​ പോകാറുണ്ട്. കഴിഞ്ഞ ആഗസ്​റ്റ്​ 15ന് ഇവര്‍ എസ്‌റ്റേറ്റിലെ ഏലത്തോട്ടത്തില്‍ പണിക്ക്​ പോയിരുന്നു. ആ ദിവസത്തെ കൂലി എസ്‌റ്റേറ്റിലെ കൂലിയോടൊപ്പം നല്‍കാമെന്നാണ് സൂപ്പർവൈസർ അറിയിച്ചത്. എന്നാല്‍, തുക നല്‍കിയില്ല. ഇത് ചോദിച്ചതാണ്​ തര്‍ക്കം ഉടലെടുത്തത്​. പിന്നീട് ശാന്തന്‍പാറ പൊലീസ് സ്‌റ്റേഷനില്‍ സംഭവം അറിയിക്കുകയും പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ഇരുവരും ഉറപ്പുനല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ബാങ്കില്‍ പോയ ലളിതയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചെന്ന് ലളിത പറയുന്നു. ലളിതയുടെ കൈവശമുണ്ടായിരുന്ന 42,000 രൂപയും മൂന്നര പവ​ൻെറ മാലയും തട്ടിയെടുത്തതായും ആരോപിക്കുന്നു. ബഹളം കേട്ടെത്തിയ ലളിതയുടെ ഭര്‍ത്താവ് മുനിയാണ്ടിക്കും മര്‍ദനമേറ്റു. പരിക്കേറ്റ ഇരുവരും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.