ഒളിവിൽ കഴിഞ്ഞ പോക്സോ കേസ്​ പ്രതി പിടിയിൽ

നെടുങ്കണ്ടം: . നെടുങ്കണ്ടം മാവടി അശോകവനം ഭാഗത്ത്്്്് മുളകുപാറയിൽ വീട്ടിൽ കിച്ചു എന്ന ജയകുമാറാണ്​ (25) അറസ്​റ്റിലായത്. പെൺകുട്ടികളെ നഗ്​നത കാണിക്കുകയും നാട്ടുകാർക്ക് ശല്യമുണ്ടാക്കുകയും നിരവധി കേസിൽ പ്രതിയുമായ യുവാവിനെ നെടുങ്കണ്ടം പൊലീസ്​ സാഹസികമായാണ് പിടികൂടിയത്. രണ്ടുതവണ പൊലീസിനെ വെട്ടിച്ചുകടന്ന പ്രതി പെൺകുട്ടിയോട് മോശമായി പെരുമാറിയ കേസിൽ പൊലീസി​ൻെറ നിരീക്ഷണത്തിലായിരുന്നു. ഭാര്യവീട്ടിലും സമീപത്തെ എസ്​റ്റേറ്റിലുമായി ഒളിവിൽ കഴിയുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്​.പി എൻ.സി. രാജ്മോഹ​ൻ, നെടുങ്കണ്ടം എസ്​.എച്ച്.ഒ പി.എസ്​. ശ്രീധര​ൻ, എസ്​.ഐ ചാക്കോ, പൊലീസുകാരായ മുജീബ്, പ്രിജിൻസ്​, അനിൽ കൃഷ്ണൻ, സലീം എന്നിവരാണ് സാഹസികമായി പ്രതിയെ പിടികൂടി. പ്രതിയെ നെടുങ്കണ്ടം കോടതി റിമാൻഡ്​ ചെയ്തു. ഭൂഭേദഗതി: കോൺഗ്രസ് ഉപവാസം ഇന്ന്​ മുതൽ നെടുങ്കണ്ടം: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്നും സർവകക്ഷി യോഗതീരുമാനം അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡി.സി.സി നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 10ന് കട്ടപ്പനയിൽ ഇടുക്കി നിയോജകമണ്ഡലംതല ഉപവാസത്തിന് എ.ഐ.സി.സി അംഗം ഇ.എം. ആഗസ്​തി നേതൃത്വം നൽകും. 13ന് രാവിലെ 10ന് നെടുങ്കണ്ടം പടിഞ്ഞാറെ കവല വികസന സമിതി സ്​റ്റേജിൽ ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ഇബ്രാഹീംകുട്ടി കല്ലാറി​ൻെറ നേതൃത്വത്തിൽ ഉപവാസ സമരം നടത്തും. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ സമരം ഉദ്ഘാടനം ചെയ്യും. 15ന് അടിമാലിയിൽ രാവിലെ 10ന് കെ.പി.സി.സി നിർവാഹക സമിതിയംഗം എ.കെ. മണി, 19ന് രാവിലെ 10ന് അണക്കരയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി കെ.പൗലോസ് എന്നിവരും ഉപവാസ സമരത്തിന് നേതൃത്വം നൽകും. രണ്ടാംഘട്ടമായി ഡീൻ കുര്യാക്കോസ്​ എം.പി ജില്ല ആസ്ഥാനത്ത് ഉപവാസമനുഷ്ഠിക്കും. മൂന്നാംഘട്ടത്തിൽ 25 ദിവസം നീളുന്ന വിധം പഞ്ചായത്ത്​ കേന്ദ്രങ്ങളിൽ സമരം നടത്തുമെന്നും ഡി.സി.സി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.