കോവിഡ്​: വരാനിരിക്കുന്നത് കടുത്ത നാളുകൾ ^മന്ത്രി കെ.കെ. ശൈലജ

കോവിഡ്​: വരാനിരിക്കുന്നത് കടുത്ത നാളുകൾ -മന്ത്രി കെ.കെ. ശൈലജ * മെഡിക്കൽ കോളജിൽ വിവിധ വിഭാഗങ്ങൾ മന്ത്രി ഉദ്​ഘാടനം ചെയ്​തു കൊച്ചി: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത്​ വരാനിരിക്കുന്ന നാളുകൾ വന്നതി​െനക്കാൾ കടുത്തതാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. മാസങ്ങളായി ആരോഗ്യ പ്രവർത്തകരെല്ലാം കഠിന ജോലിയിലാണ്. എന്നാൽ, ആരും തളരരുത്. കുറച്ചുകൂടി കടുത്ത ഘട്ടത്തെ നേരിടാൻ മാനസികമായും ശാരീരികമായും എല്ലാവരും തയാറെടുക്കണം. എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ നവീകരിച്ച ഒ.പി വിഭാഗം, ഐ.സി.യു, പി.സി.ആർ ലാബ്, മോർച്ചറി, പവർ ലോൺട്രി, ഡിജിറ്റൽ ഫ്ലൂ റോസ്കോപ്പി മെഷീൻ, സി.സി.ടി.വി എന്നിവയുടെ ഉദ്ഘാടനം വിഡിയോ കോൺഫറൻസ് വഴി നിർവഹിക്കുകയായിരുന്നു മന്ത്രി. പ്രതികൂല സാഹചര്യത്തിലും കേരളത്തിന് മരണനിരക്ക് പിടിച്ചു നിർത്താൻ കഴിയുന്നത് കൂട്ടായ പ്രവർത്തനത്തി​ൻെറ ഫലമാണെന്നും മന്ത്രി പറഞ്ഞു. വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന്‍ എം.പി, എം.എൽ.എമാരായ പി.ടി. തോമസ്, ജോണ്‍ ഫെര്‍ണാണ്ടസ്, കളമശ്ശേരി മുനിസിപ്പൽ ചെയര്‍പേഴ്‌സൻ റുഖിയ ജമാല്‍ എന്നിവര്‍ വിശിഷ്​ടാതിഥികളായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.