പാലപ്ലാവ്​ ആദിവാസി കോളനിയിൽ ബാംബുക്രാഫ്റ്റ് യൂനിറ്റിന്​ തുടക്കം

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ പാലപ്ലാവ് പട്ടികവര്‍ഗ കോളനിയില്‍ ആരംഭിച്ച ഉണര്‍വ് ബാംബുക്രാഫ്റ്റ് യൂനി​ൻെറ ഉദ്ഘാടനം വിഡിയോ കോണ്‍ഫറന്‍സിലൂടെ മന്ത്രി എ.കെ. ബാലന്‍ നിര്‍വഹിച്ചു. പട്ടികവര്‍ഗ വിഭാഗങ്ങളുടെ സ്ഥിരം തൊഴിലിനുകൂടി പ്രാധാന്യം നല്‍കിയാണ് സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യകൃഷിക്കും വനവിഭവശേഖരണത്തിനും പുറമെ സ്ഥിരവരുമാനം ലഭിക്കുന്ന തൊഴില്‍ നേടാനും സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്​ പട്ടികവര്‍ഗ വികസന വകുപ്പ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി എം.എം. മണി അധ്യക്ഷത വഹിച്ചു. റോഷി അഗസ്​റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തി​ൻെറ പദ്ധതി വിഹിതത്തില്‍നിന്ന് 15 ലക്ഷം രൂപയും തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി 17 ലക്ഷം രൂപയും ചെലവഴിച്ചാണ് ബാംബുക്രാഫ്റ്റ് യൂനിറ്റി​ൻെറ നിർമാണപ്രവര്‍ത്തനങ്ങളും ഉപകരണങ്ങളടക്കമുള്ള ഭൗതികസൗകര്യങ്ങളും ഒരുക്കിയത്. പാലപ്ലാവ് കോളനിയിലെ പരിശീലനം ലഭിച്ച 22 അംഗങ്ങളാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. പട്ടികവര്‍ഗ വിഭാഗക്കാരായ കുടുംബങ്ങള്‍ നിര്‍മിച്ച കണ്ണാടിപ്പായ, കൊട്ട, വട്ടി, മുറം, പരമ്പ്, ഓഫിസ് ഫയലുകള്‍, ബാഗുകള്‍ തുടങ്ങിയ മുള ഉല്‍പന്നങ്ങളും കരകൗശല വസ്തുക്കളും പ്രദര്‍ശിപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ കൊച്ചുത്രേസ്യ പൗലോസ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ രാജേശ്വരി രാജന്‍, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ്​ റോമിയോ സെബാസ്​റ്റ്യന്‍, ജില്ല പഞ്ചായത്ത്​ അംഗം വിഷ്ണു കെ. ചന്ദ്രന്‍, സി.വി. വര്‍ഗീസ്, സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാംബു കോര്‍പറേഷന്‍ എം.ഡി എ.എം. മുഹമ്മദ് ബഷീര്‍, കെ.വി. മുഹമ്മദ് കുഞ്ഞി, ത്രിതല പഞ്ചായത്ത്​ അംഗങ്ങളായ റാണി ഷാജി, പുഷ്പ ഗോപി, രാജി ചന്ദ്രന്‍, ടോമി കുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.