നിർത്തിയത് ജനത കർഫ്യൂ നാളിൽ; പുനരാരംഭം ഇന്നലെ

കൊച്ചി: നാടെങ്ങും കോവിഡ് മഹാമാരിയുടെ ഭീതിയേറുമ്പോൾ പ്രതിരോധത്തി​ൻെറ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ജനത കർഫ്യൂ നാളിൽ നിർത്തിവെച്ച മെട്രോ സർവിസ് വീണ്ടും ആരംഭിച്ചത് അഞ്ചര മാസം പിന്നിടുമ്പോൾ. മാർച്ച് 22ന് ജനത കർഫ്യൂവിനൊപ്പമാണ്​ സർവിസ്​ നിർത്തിവെച്ചത്. ഇതിനൊപ്പം തന്നെ പേട്ടയിലേക്കുള്ള പാതയുടെ ഉദ്ഘാടനം കൂടിയായത് ആഘോഷമായി. പാതയുടെ നിര്‍മാണം മാര്‍ച്ചില്‍ പൂര്‍ത്തിയായെങ്കിലും കോവിഡ് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കമീഷനിങും ഉദ്ഘാടനവും നീളുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒന്നുവരെ ആലുവ മുതല്‍ തൈക്കൂടം വരെയും ഉച്ചക്ക് രണ്ടിന് ശേഷം പേട്ട വരെയും മെട്രോ സര്‍വിസ് നടത്തി. വൈകീട്ട് ഏഴോടെ സര്‍വിസ് അവസാനിപ്പിച്ചു. ചൊവ്വാഴ്ചയും രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെയും ബുധനാഴ്ച മുതല്‍ സാധാരണ സമയപ്രകാരവുമായിരിക്കും സര്‍വിസ്. ആദ്യദിനം ‍കാര്യമായ ആൾതിരക്കില്ലായിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേരെത്തുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. മെട്രോ സ്​റ്റേഷനുകൾ കേന്ദ്രീകരിച്ച് സർവിസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരുൾ​െപ്പടെ നിരവധി പേർ മെട്രോയുടെ പുനരാരംഭത്തെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ആദ്യഘട്ടം പൂർത്തിയായത് 6218 കോടിക്ക് കൊച്ചി: തിങ്കളാഴ്ച തൈക്കൂടം-പേട്ട പാതയിലൂടെ സർവിസ് തുടങ്ങിയതോടെ പൂർത്തിയായത് കൊച്ചി മെട്രോയുടെ ആദ്യഘട്ടം. ഇതിനായി ആകെ ചെലവഴിച്ചത് 6281 കോടി രൂപ. തൈക്കൂടത്തുനിന്ന് പേട്ടവരെ പാത നീട്ടിയതോടെ കൊച്ചി മെട്രോയുടെ ആകെ ദൈർഘ്യം 25.2 കിലോമീറ്ററായി. തൈക്കൂടം-പേട്ട റൂട്ടി​ൻെറ ദൈർഘ്യം1.33 കിലോമീറ്ററാണ്. ഇതുവരെ 21 സ്​റ്റേഷനകളുണ്ടായിരുന്നത് ഇതോടെ 22 എണ്ണമായി. പേട്ടക്കും ൈതക്കൂടത്തിനും ഇടയിൽ മ‍റ്റു സ്​റ്റേഷനുകളില്ല. ജർമൻ ബാങ്ക് കെ.എഫ്.ഡബ്ല്യുവി​ൻെറ സഹായത്തോടെ 747 കോടി ചെലവിൽ കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കും കെ.എം.ആർ.എൽ തുടക്കമിടുന്നുണ്ട്. ഇതോടെ മെട്രോയോട് ചേർന്ന് ജലഗതാഗതം ആരംഭിക്കുന്ന രാജ്യത്തെ ആദ്യ നഗരമാകും കൊച്ചി. വരവേൽപ്പൊരുക്കി പേട്ടയിലെ നാട്ടുകാർ കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നടത്തിയ തൈക്കൂടം-പേട്ട മെട്രോ പാതക്ക്​ ​െറസിഡൻറ്​സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിൽ (റാക്കോ) വൻ വരവേൽപ് നൽകി. മെട്രോ ട്രെയിനി​ൻെറ കന്നി യാത്രയിൽ റാക്കോ സംസ്ഥാന ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ല പ്രസിഡൻറ് കുമ്പളം രവി, ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ്, ട്രഷറർ മൈക്കിൾ കടമാട്ട്, വൈസ് പ്രസിഡൻറ്​ കെ.എസ്. ദിലിപ് കുമാർ, തൃപ്പൂണിത്തുറ മേഖല പ്രസിഡൻറ്​ ജോൺ തോമസ് എന്നിവർ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ജനപ്രതിനിധികൾക്കൊപ്പം യാത്ര ചെയ്തു. മധുര വിതരണവും നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.