ജനകീയരേഖ സമർപ്പണം

കൊച്ചി: ചെല്ലാനം മുതൽ ഫോർട്ട്​കൊച്ചി വരെയുള്ള തീരപ്രദേശത്തിൻെറ സംരക്ഷണത്തിന്​ കെ.ആർ.എൽ.സി.സി രൂപപ്പെടുത്തിയ ജനകീയരേഖ തിങ്കളാഴ്​ച കേരള സർക്കാറിന് സമർപ്പിക്കും. വൈകീട്ട് ആറിന് ആലപ്പുഴ ബിഷപ്സ്​ ഹൗസിൽ നടക്കുന്ന യോഗത്തിൽ കെ.ആർ.എൽ.സി.സി പ്രസിഡൻറും ലത്തീൻ സഭാധ്യക്ഷനുമായ ബിഷപ് ഡോ. ജോസഫ് കരിയിലും ബിഷപ് ഡോ. ജയിംസ്​ ആനാപറമ്പിലും ചേർന്ന് ജനകീയരേഖ സർക്കാറിന് കൈമാറും. ധനകാര്യമന്ത്രി ഡോ. ടി.എം. തോമസ്​ ഐസക്, ജലവിഭവമന്ത്രി കെ. കൃഷ്ണൻകുട്ടി, ഫിഷറീസ്​ മന്ത്രി മേഴ്സിക്കുട്ടിയമ്മ എന്നിവർക്കാണ് ജനകീയരേഖ കൈമാറുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.