മുക്കുപണ്ടം പണയംവെച്ച്​ പണംതട്ടാൻ ശ്രമം; യുവാവ്​ പിടിയിൽ

​െതാടുപുഴ: സ്വകാര്യ പണമിടപാട്​ സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ച്​ പണംതട്ടിയെടുക്കാൻ ശ്രമിച്ച യുവാവ്​ പിടിയിൽ. മണക്കാട്​ പുതുപരിയാരം കുന്നത്തുപിള്ളിൽ രാഹുലാണ്​ (35) പിടിയിലായത്​. ശനിയാഴ്​ച ഉച്ചക്ക്​ ഒന്നരയോടെ മണക്കാട്​ റോഡിലു​ള്ള സ്വകാര്യ ഫിനാൻസ്​ സ്ഥാപനത്തിൽ ഒരുപവ​​ൻെറ മാലയാണെന്നുപറഞ്ഞ്​​ പണയംവെക്കാൻ ശ്രമിക്കുന്നതിനിടെയാണ്​ ഇയാൾ പിടിയിലായത്​. 18,000 രൂപ വാങ്ങാനായിരുന്നു ശ്രമം. മാല പരിശോധിച്ചതോടെ മുക്കുപണ്ടമാണെന്ന്​ സ്ഥാപനമുടമക്ക്​ ബോധ്യപ്പെട്ടു. തുടർന്ന്​ പൊലീസെത്തി ഇയാളെ കസ്​റ്റഡിയിലെടുത്തു. അറസ്​റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന്​ പൊലീസ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.