ജില്ലതല അധ്യാപക ദിനാഘോഷം; അധ്യാപകരെ ആദരിച്ചു

കട്ടപ്പന: കട്ടപ്പന വിദ്യാഭ്യാസ ജില്ലതല അധ്യാപക ദിനാഘോഷം കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു. കട്ടപ്പന വിദ്യാഭ്യാസ ഉപജില്ല ഒാഫിസർ ടോമി ഫിലിപ് അധ്യക്ഷതവഹിച്ചു. ചടങ്ങിൽ സംസ്ഥാന അവാർഡ് നേടിയ അധ്യാപകരെ ആദരിച്ചു. സംസ്ഥാന അവാർഡ് ജേതാക്കളായ ചോറ്റുപാറ ഗവ. സ്കൂളിലെ പി. അജിത്കുമാർ, വെള്ളയാംകുടി സൻെറ് ജെറോംസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, മുരിക്കാട്ട്കുടി ഗവ. ട്രൈബൽ സ്കൂൾ അധ്യാപിക ലിൻസി ജോർജ്​, കട്ടപ്പന ട്രൈബൽ സ്കൂൾ മുൻ സീനിയർ അധ്യാപകൻ വൈ.സി. സ്​റ്റീഫൻ, മരിയാപുരം സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ മുൻ പ്രിൻസിപ്പൽ കെ.ജെ. കുര്യൻ എന്നിവരെയാണ്​ ആദരിച്ചത്​. കട്ടപ്പന ട്രൈബൽ സ്കൂൾ പ്രിൻസിപ്പൽ എം. രാജി, കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് കെ.ആർ. ഷാജിമോൻ, റവന്യൂ ജില്ല വൈസ് പ്രസിഡൻറ് സജി ടി.ജോസഫ്, കട്ടപ്പന ഉപജില്ല എച്ച്.എം ഫോറം സെക്രട്ടറി പി.എം. തോമസ്, കട്ടപ്പന എച്ച്.എം ഫോറം സെക്രട്ടറി ഡൊമിനിക് ജേക്കബ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന അവാർഡ് ജേതാക്കളായ അധ്യാപകരെ പൊന്നാട അണിയിച്ചും മൊമ​േൻറാ നൽകിയുമാണ്​ ആദരിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.