കാറിൽ കടത്താൻ ശ്രമിച്ച മദ്യം പിടികൂടി

പീരുമേട്: കാറിൽ കടത്താൻ ശ്രമിച്ച 18ലിറ്റർ മദ്യം പൊലീസ് പിടികൂടി. കാർ ഒാടിച്ച ഏലപ്പാറ തണ്ണിക്കാനം കൃഷ്ണഭവനിൽ ഗോപാലനെ (45) അറസ്​റ്റ്​ ചെയ്തു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയ പാതയിൽ മത്തായിക്കൊക്ക ഭാഗത്ത്​ കാർ പരിശോധിച്ചാണ് പിടികൂടിയത്. ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന്​ പരാതി വണ്ടിപ്പെരിയാർ: മദ്യപസംഘം ഫ്രീലാൻസ് ഫോട്ടോഗ്രാഫറെയും കുടുംബത്തെയും കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. കഴിഞ്ഞദിവസം പെരിയാർ എസ്റേറ്റിലെ അഞ്ചുപേരടങ്ങുന്ന സംഘം പ്രദേശവാസിയായ യുവാവിനെ മർദിച്ച സംഭവം പ്രാദേശിക ചാനലിൽ വാർത്തയായിരുന്നു. പിന്നിൽ പ്രദേശവാസിയും ഫോട്ടോഗ്രാഫർ മുരുകനാണെന്ന് ആരോപിച്ചാണ് വെള്ളിയാഴ്ച വൈകീട്ട്​ പത്തോളം പേരടങ്ങുന്ന സംഘം വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്​ടിച്ചത്. വൃദ്ധയായ സ്ത്രീയെയടക്കം കൈ​േയറ്റം ചെയ്യാൻ ശ്രമിച്ചു. ഫ്രീലാൻസ് ഫോട്ടോഗ്രാഫറായ എം. മുരുക​ൻെറ പരാതിയിൽ വണ്ടിപ്പെരിയാർ പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.