കിഫ്​ബി ആലപ്പുഴയുടെ സമഗ്രപുരോഗതിക്ക്​ വഴിയൊരുക്കി

ഒമ്പത് സ്കൂളുകൾക്ക് അഞ്ച് കോടി വീതവും 15 ഹയർ സെക്കൻഡറി സ്കൂളുകൾക്ക് മൂന്ന് കോടി വീതവും അനുവദിച്ചു ആരോഗ്യ-വിദ്യാഭ്യാസ മേഖലയിൽ കിഫ്​ബി ​േ​പ്രാജക്ടുകൾ പൂർത്തിയാവുന്നതോടെ ആലപ്പുഴ ജില്ലക്ക്​ സമഗ്രപുരോഗതി കൈവരിക്കുമെന്ന്​ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​ ജി. വേണുഗോപാൽ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെറ ഭാഗമായി ജില്ലയിൽ ഒമ്പത് സ്കൂളുകൾക്ക് അഞ്ച് കോടി വീതവും 15 ഹയർ സെക്കൻഡറി സ്കൂളുകൾക്ക് മൂന്ന് കോടി വീതവുമാണ് കിഫ്ബിയിൽനിന്ന്​ ഫണ്ട്​ അനുവദിച്ചിട്ടുള്ളത്. അഞ്ച് കോടി വീതം ഒരു നിയോജക മണ്ഡലത്തിൽ ഒരു സ്കൂൾ എന്ന കണക്കിലാണ് അനുവദിച്ചിട്ടുള്ളതെന്ന്​ അദ്ദേഹം 'മാധ്യമ'ത്തോട്​ പറഞ്ഞു. പദ്ധതിയിൽ പല സ്കൂളുകളുടെയും നിർമാണപ്രവർത്തനം അവസാനഘട്ടത്തിലേക്ക് നീങ്ങുകയാണ്. ബാക്കി സ്കൂളുകളുടെ നിർമാണപ്രവർത്തനം ആരംഭിച്ചു. ഇതിൽ അഞ്ച് സ്കൂളുകൾ പഞ്ചായത്ത് പ്രദേശത്തും നാല് സ്കൂളുകൾ നഗരസഭ പ്രദേശത്തുമാണ്. മൂന്ന് കോടി വീതം 13 ഹയർ സെക്കൻഡറി സ്കൂളുകൾക്കും ഹൈസ്കൂളുകൾക്കുമാണ് നൽകിയിട്ടുണ്ട്. ഇതി​​ൻെറയും നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. മണ്ണഞ്ചേരി ഹൈസ്കൂളി​ൻെറ നിർമാണപ്രവർത്തനം പൂർത്തിയായിട്ടുണ്ട്. മറ്റ്​ സ്കൂളുകളുടെ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. മൂന്ന് സ്കൂളുകളുടെ നിർമാണപ്രവർത്തനത്തിന്​ ടെൻഡർ നടപടി പുരോഗമിച്ചുവരുകയാണ്​. ഇതിന് പുറമെ 18 സ്കൂളുകൾക്ക് ഒരുകോടി വീതം അനുവദിച്ചിട്ടുണ്ട്. അതി​ൻെറ നിർമാണപ്രവർത്തനം ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. കിഫ്ബിയിൽപെടുത്തി മാവേലിക്കര ജില്ല ആശുപത്രിക്ക് 136 കോടിയും ചെങ്ങന്നൂർ ജില്ല ആശുപത്രിക്ക് 97 കോടിയും എം.എൽ.എമാരുടെ ശ്രമഫലമായി ലഭിച്ചിട്ടുണ്ട്. അഞ്ച് കോടിയും മൂന്ന് കോടിയും വീതം അനുവദിച്ച സ്കൂളുകളുടെ പട്ടിക ഇങ്ങനെ: അഞ്ച് കോടി: കായംകുളം ജി.എച്ച്.എസ്.എസ്, മാവേലിക്കര ജി.എച്ച്.എസ്.എസ്, ചന്തിരൂർ ജി.എച്ച്.എസ്.എസ്, ചേർത്തല ജി.എച്ച്.എസ്.എസ്, കലവൂർ ജി.എച്ച്.എസ്.എസ്, കിടങ്ങറ ജി.എച്ച്.എസ്.എസ്, ഹരിപ്പാട് ജി.ജി.എച്ച്.എസ്.എസ്, അമ്പലപ്പുഴ ജി.എം.എച്ച്.എസ്.എസ്, മുളക്കുഴ ജി.എച്ച്.എസ്.എസ്. മൂന്ന് കോടി: ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്, ചേർത്തല സൗത്ത് ജി.എച്ച്.എസ്.എസ്, മണ്ണഞ്ചേരി ജി.എച്ച്.എസ്, രാമപുരം ജി.എച്ച്.എസ്.എസ്, എസ്.എൽ പുരം ജി.എസ്.എം.എം.എച്ച്.എസ്, തിരുനെല്ലൂർ ജി.എച്ച്.എസ്.എസ്, പൊള്ളേത്തൈ ജി.എച്ച്.എസ്.എസ്, ഇലിപ്പക്കുളം ജി.എച്ച്.എസ്.എസ്, മംഗലം ജി.എച്ച്.എസ്.എസ്, നാലുചിറ ജി.എച്ച്.എസ്, കാക്കാഴം ജി.എച്ച്.എസ്.എസ്, ചുനക്കര ജി.വി.എച്ച്.എസ്.എസ്, ആര്യാട് ജി.എച്ച്.എസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.