കോവിഡും ഓണക്കാല വ്യാപാരവും

ദൈവത്തി​ൻെറ സ്വന്തം നാട്ടിലെ തെരുവോരങ്ങൾക്ക്​ ഇത്തവണ ഓണത്തി​ൻെറ മണവും ശബ്​ദവും ഓളങ്ങളും ഒക്കെ നഷ്​ടമായിരിക്കുന്നു. അത്തം മുതൽ തിരുവോണം വരെയും അവിട്ടം, ചതയം ദിനങ്ങളിലും ആഘോഷഭരിതമാകേണ്ട മാർക്കറ്റുകളും തെരുവുകളും ഇന്ന് ശോകമൂകമാണ്. ​െകാറോണ എന്ന കുഞ്ഞൻ വൈറസ് ലോകത്തെ മുഴുവൻ മാറ്റിമറിച്ചപ്പോൾ മു​െമ്പങ്ങും കേട്ടുകേൾവിയില്ലാത്ത ഒരുഓണക്കാലത്തിനാണ് നമ്മൾ സാക്ഷിയാകുന്നത്. കൊച്ചുകൊച്ച് പീടികകൾ മുതൽ നിരവധി നിലകളുള്ള ഷോപ്പിങ്​ മാളുകൾവരെ കേരളത്തിലെ ഏറ്റവും വലിയ ഇൗ ഉത്സവകാലത്ത് ആളൊഴിഞ്ഞ് കിടക്കുകയാണ്. മൺസൂണി​ൻെറ മങ്ങലിനുശേഷം വ്യാപാരരംഗത്ത് കുതിച്ചുകയറ്റം നടത്തുന്ന ഓണക്കാലവും ചിങ്ങമാസവും കച്ചവടക്കാരുടെ ചാകരക്കാലംതന്നെയാണ്. അത്തം മുതൽ മുതൽ തിരുവോണം വരെയുള്ള 10ദിവസം ഓരോ മലയാളിയുടെയും മനസ്സിലുണ്ടാകുന്ന ഉത്സവത്തി​ൻെറയും ഉത്സാഹത്തി​ൻെറയും തിരയിളക്കം അനുപമാണ്. ഓരോ വ്യാപാരിയുടെയും ഒരുകൊല്ലത്തെ കാത്തിരിപ്പാണ് ഓണക്കാല കച്ചവടം. കടം മേടിച്ചും പലിശക്കെടുത്തും പണയം ​െവച്ചുമൊക്കെ സ്വരുക്കൂട്ടിയ പണം മുടക്കുന്ന ടെക്​സ്​റ്റൈൽസ്, ഇലക്ട്രോണിക്സ്, ജ്വല്ലറികൾ ഉൾപ്പെടെ ചെറുതും വലുതുമായ എല്ലാത്തരം കച്ചവടക്കാരുടെയും പ്രതീക്ഷ ഈ ഉത്സവനാളുകളിലെ കച്ചവടത്തിലാണ്. ശരിക്കും പറഞ്ഞാൽ യഥാർഥ ആഘോഷ ഇടങ്ങൾ ഈ ഓണക്കാലത്ത് ജനം നിറഞ്ഞൊഴുകുന്ന കടകളും റോഡുകളും തെരുവോരങ്ങളുംതന്നെയാണ്. ഓണക്കാല ഓഫറുകളും അവ വിളിച്ചറിയിച്ചുള്ള അനൗൺസ്മൻെറും ഓണക്കാല മേളകളും ഒക്കെ ഉണർത്തുന്ന ഉത്സവലഹരിതന്നെയാണ് യഥാർഥ ആഘോഷം. ഓണത്തിന്​ കരുതിവെച്ച് വാങ്ങുന്ന വിശേഷപ്പെട്ട സാധനങ്ങളും ഓണക്കോടികളും ഓണ കളിപ്പാട്ടങ്ങളും പച്ചക്കറിയും പൂക്കളുമൊക്കെയായി തിക്കിത്തിരക്കി സംതൃപ്തിയോടെ നടന്നുപോകുന്നവരും ഉള്ളം നിറഞ്ഞ കച്ചവടക്കാരും ആണ് ഓണക്കാല കാഴ്ചകളിലെ ഏറ്റവും ഹൃദ്യമായത്. അതാണ് ഇക്കുറി മലയാളിക്ക് നഷ്​ടപ്പെട്ടത്​. നമ്മുടെ സാമ്പത്തികമേഖലയിൽ വലിയ ചലനം സൃഷ്​ടിക്കുന്ന ഈ ഓണക്കാല കച്ചവടം സർക്കാറി​ൻെറ ഖജനാവും നിറക്കുന്ന ഒന്നാണ്​. 90 ശതമാനം വ്യവസായികളു​െടയും പ്രധാന പ്രതീക്ഷ ഓണക്കാല കച്ചവടം ആസ്പദമാക്കിതന്നെയാണ്. പുതിയ വാഹനം വാങ്ങുന്നവരും വീട് പുതുക്കുന്നവരും സ്വർണം വാങ്ങുന്നവരും ഒക്കെ ഓണത്തിന്​ കാത്തിരിക്കാറുണ്ട്. ഉത്തരേന്ത്യക്കാർക്ക് എങ്ങനെയാണോ ദീപാവലി അതുപോലെതന്നെയാണ് മലയാളികൾക്ക് ഓണവും. മാറ്റങ്ങളുടെ, പുതുമയുടെ, ഉത്സാഹത്തി​ൻെറ, പ്രതീക്ഷകളുടെ ഒക്കെ ഉത്സവമാണ് ഓണം. ഇതിനെല്ലാം ചുക്കാൻപിടിച്ച്​ ഒരറ്റത്ത് എന്നും കച്ചവടക്കാർ ഉണ്ടായിരുന്നു. ആ പ്രതീക്ഷകൾക്കാണ് കോവിഡ് തുരങ്കംവെച്ചത്. 2018ലെ പ്രളയത്തിൽപോലും ഇത്തരമൊരു പ്രതിസന്ധി മലയാളികൾ നേരിട്ടിട്ടില്ല. മലയാളമണ്ണിൽനിന്ന്​ ഓണത്തി​ൻെറ അടയാളങ്ങൾപോലും മാറിനിന്ന ഒരുഓണം ഏതെങ്കിലും മലയാളിയുടെ ഓർമയിൽപോലും ഉണ്ടാകാനിടയില്ല. വ്യാപാരസ്ഥാപനങ്ങ​െളയും അവരെ ആശ്രയിച്ച്​ ജീവിക്കുന്ന തൊഴിലാളികളെയും ഒക്കെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട ഈ ഓണക്കാലത്ത് ഇവരെ കരകയറ്റാൻ സർക്കാറിൻെറ അവസരോചിത പ്രവർത്തനങ്ങൾക്കുമാത്രമേ കഴിയൂ. ഭാരതം ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ ഈ മഹാമാരിയെ ചെറുക്കാനുള്ള വാക്സിനേഷ​ൻെറ പണിപ്പുരയിലാണ്. ഇത്​ ഏറക്കുറെ വിജയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ അതിജീവനത്തിന് പാത ഒരുക്കാൻ താമസംവിനാ സർക്കാർ പദ്ധതികൾ തയാറാക്കണം. പ്രത്യേകിച്ച്, വ്യാപാരികൾക്ക്. അല്ലെങ്കിൽ താമസിയാതെ ആത്മഹത്യകളുടെ നാടായി നമ്മുടെ കേരളം മാറും. വാക്സിനേഷനും മരുന്നുകളും പൂർണമായി ഫലപ്രാപ്തിയിൽ എത്താൻ ഇനിയും ഒന്നോ രണ്ടോ വർഷങ്ങൾവരെ എടുക്കാം. എന്നാൽ, പ്രതിസന്ധികൾക്കിടയിലും സാധാരണജീവിതം നയിക്കാൻ കഴിയുന്ന തരത്തി​െല ജീവിതസംവിധാനങ്ങൾ ഒരുക്കേണ്ട കടമ സർക്കാറിനുണ്ട്. ഇക്കാര്യത്തിൽ യൂറോപ്യൻ രാജ്യങ്ങളെ മാതൃകയാക്കാവുന്നതാണ്. ഇനിയും താമസിച്ചാൽ നമ്മൾ നൽകേണ്ട വിലയും വളരെ വലുതായിരിക്കും. ഒരുപക്ഷേ കൊറോണ ഉണ്ടാക്കിയതി​െനക്കാൾ അപകടവും നഷ്​ടവും കോവിഡുകാലത്തെ ജീവിതസാഹചര്യങ്ങൾകൊണ്ട് മനുഷ്യർക്ക്, പ്രത്യേകിച്ച് മലയാളികൾക്ക് ഉണ്ടായേക്കാമെന്ന് ഓർമിപ്പിക്കുന്നു. രാജു അപ്സര സംസ്ഥാന ജനറൽ സെക്രട്ടറി, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ദേശീയ ഉപാധ്യക്ഷൻ, ഭാരതീയ ഉദ്യോഗ് വ്യാപാർ മണ്ഡൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.