ഓണക്കാല വ്യാപാരം: മാർഗനിർദേശങ്ങൾ

ഓണക്കാലത്ത്​ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള നിബന്ധനകൾ സംബന്ധിച്ച ഉത്തരവ് ജില്ല കലക്ടർ പുറത്തിറക്കി. കണ്ടെയ്ൻമൻെറ്​ സോൺ ഒഴികെയുള്ള പ്രദേശങ്ങളിലാണ് ഇത്​ ബാധകം. കണ്ടെയ്ൻമൻെറ്​ സോണുകളിൽ നിയന്ത്രണം തുടരും. കണ്ടെയ്ൻമൻെറ്​ സോൺ അല്ലാത്ത പ്രദേശങ്ങളിൽ സ്ഥാപനങ്ങൾ സെപ്റ്റംബർ രണ്ടുവരെ രാവിലെ ഏഴു മുതൽ രാത്രി ഒമ്പത​ുവരെ പ്രവർത്തിക്കാം. സ്ഥാപനങ്ങളിലും പരിസരത്തും സമൂഹ അകലം ഉറപ്പാക്കണം. ജീവനക്കാർ ഉൾപ്പെടെ ഒരേസമയം സ്ഥാപനത്തിൽ പ്രവേശിക്കാവുന്നവരുടെ എണ്ണം നിശ്ചയിച്ച്​ എണ്ണം സ്ഥാപനങ്ങളുടെ പുറത്ത് പ്രദർശിപ്പിക്കണം. അധികമുള്ള ഉപഭോക്താക്കൾ സ്ഥാപനത്തിന് പുറത്ത്​ സമൂഹ അകലം പാലിച്ചുനിൽക്കണം. ഉപഭോക്താക്കൾക്ക് വേണ്ട സാനിറ്റൈസറും മറ്റ് സൗകര്യവും സ്ഥാപന ഉടമ ഉറപ്പ് വരുത്തണം. ഓൺലൈൻ പണമിടപാടുകൾ കൂടുതലായി പ്രോത്സാഹിപ്പിക്കണം. വീടുകളിൽ സാധനങ്ങൾ എത്തിക്കുന്ന സംവിധാനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കണം. വ്യാപാര സ്ഥാപനങ്ങൾ അല്ലാത്തവയിൽ (ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ തുടങ്ങിയവ) 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ഓണാഘോഷവുമായി ബന്ധപ്പെട്ട് യാത്രകൾ, പൊതുസ്ഥലങ്ങളിൽ ഓണാഘോഷ പരിപാടികൾ, ഓണസദ്യയുമായി ബന്ധപ്പെട്ട തിരക്കുകൾ എന്നിവ ഒഴിവാക്കണം. പൂക്കളം തയാറാക്കാൻ പ്രാദേശികമായി ലഭിക്കുന്ന പൂക്കൾ ഉപയോഗിക്കണം. ഹോട്ടലുകൾക്കും റസ്​റ്റാറൻറുകൾക്കും മാർഗനിർദേശങ്ങൾ പാലിച്ച് രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. സ്ഥാപനങ്ങളിലെ ജീവനക്കാർ കൃത്യമായ ഇടവേളകളിൽ കോവിഡ് ടെസ്​റ്റിന് വിധേയരാകണം. ഭക്ഷണശാലകളിൽ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ /ഹെൽത്ത് ഇൻസ്‌പെക്ടർമാർ കൃത്യമായ പരിശോധനകൾ നടത്തണം. ഈ ഉത്തരവുകൾ ലംഘിക്കുന്നവർക്കെതിരെയും കോവിഡ് നിർവ്യാപന പ്രോട്ടോകോൾ ലംഘിക്കുന്നവർക്കെതിരെയും കേരള എപിഡെമിക് ഡിസീസസ്‌ ഓർഡിനൻസ് 2020, ദുരന്തനിവാരണ നിയമം 2005, ഐ.പി.സി എന്നിവ പ്രകാരം നടപടികൾ സ്വീകരിക്കും. നിയന്ത്രണങ്ങളോടെയാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പ് വരുത്താൻ ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫിസർ (ആരോഗ്യം ), തദ്ദേശ സ്ഥാപന മേധാവികൾ, റവന്യൂ അധികാരികൾ, ജില്ല ഫയർ ഓഫിസർ, ജില്ല വ്യവസായ ഓഫിസർ, ജില്ല ലേബർ ഓഫിസർ എന്നിവരെ ചുമതലപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.