നാസക് ബേബി ഷോപ്പിയിൽ കോവിഡ് പ്രോട്ടോകോൾ ഷോപ്പിങ്

​ ആലപ്പുഴ ഇ.എം.എസ് സ്​റ്റേഡിയത്തിന് എതിർവശം പ്രവർത്തിക്കുന്ന നാസക് ബേബി ഷോപ്പിയുടെ കുട്ടികൾക്കായുള്ള എക്സിക്ലൂസിവ് ഷോറൂമിൽ കോവിഡ് മാനദണ്ഡം പാലിച്ച് ഷോപ്പിങ്ങിന് അവസരം. 12 വയസ്സുവരെയുള്ള കുട്ടികളുടെ വസ്​ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ബാഗുകൾ, കോസ്മെറ്റിക്സ്, ചെരിപ്പുകൾ, നവജാത ശിശുക്കളുടെ ഉൽപന്നങ്ങൾ, തൊട്ടിലുകൾ, ഫാൻസി ഉൽപന്നങ്ങൾ തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഇവിടെയുള്ളത്. ഓണക്കാലത്ത് 20 ശതമാനം വിലക്കുറവ് എന്ന ഓഫറാണ് നാസക് ബേബി ഷോപ്പിയുടെ ആലപ്പുഴ, കരുനാഗപ്പള്ളി, പതാരം ഷോറൂമുകളിൽ ലഭ്യമാകുന്നത്. കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ഇവിടെയുള്ളത്. കുഞ്ഞുസൈക്കിളുകൾ, ഇലക്ട്രിക് ടോയ്​ കാറുകൾ, ബൈക്കുകൾ, പാവകൾ തുടങ്ങി കുട്ടികളെ ആകർഷിക്കുന്നതാണ് നാസക് ബേബി ഷോപ്പിയിലെ കളിപ്പാട്ടങ്ങൾ. കുട്ടികളുടെ കോസ്മെറ്റിക്സ് വിഭാഗത്തിൽ സുരക്ഷിതവും ആരോഗ്യപ്രശ്നങ്ങൾ തീരെയുണ്ടാക്കാത്തതുമായ ഉൽപന്നങ്ങൾക്കാണ് പ്രാമുഖ്യം. ബ്രാൻഡഡ് ഉൽപന്നങ്ങൾക്ക്​ ഉൾ​െപ്പടെ വൻ വിലക്കുറവാണ്. യൂറോപ്യൻ സ്​റ്റൈൽ വസ്ത്രശ്രേണിയാണ് ആലപ്പുഴ നാസക് ബേബി ഷോപ്പിയുടെ മറ്റൊരു പ്രത്യേകത. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് കുട്ടികൾക്ക് ധരിക്കാവുന്ന വസ്ത്രങ്ങളുടെ നിരയും ഇവിടെയുണ്ട്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ വിലക്കുറവി‍ൻെറ വിസ്മയ ശ്രേണിയാണ് ഒരുക്കിയിരിക്കുന്നതെന്ന് മാനേജിങ്​ ഡയറക്ടർ സഫീർഖാൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.