അതിജീവനത്തി​െൻറ ഓണാഘോഷം

അതിജീവനത്തി​ൻെറ ഓണാഘോഷം അതിജീവനത്തി​ൻെറ ഓണാഘോഷം ഓണം എന്നാൽ, മലയാളിക്ക്​ ആഘോഷകാലമാണ്​. കാർഷിക സമൃദ്ധിയും മനം നിറക്കുന്ന വള്ളംകളിയും എല്ലാം ചേരുവ കൂട്ടുന്നതാണ്​ ആലപ്പുഴയുടെ ഓണക്കാലം. മാലോകരെ മുഴുവൻ കുട്ടനാട്ടിലേക്ക്​ ആകർഷിക്കുന്ന നെഹ്​റുട്രോഫി മുതൽ ചെറുതും വലുതുമായ ഒ​ട്ടേറെ വള്ളം കളികളിൽ ആലപ്പുഴക്കാരുടെ സന്തോഷം നിഴലിടുന്നു. സമൃദ്ധി നിറഞ്ഞ ഓണക്കാലത്തിന്​ ഇക്കുറി കോവിഡ്​ ചെറുതല്ലാത്ത പ്രതിസന്ധിയാണ്​ ഉണ്ടാക്കിയിരിക്കുന്നത്​. എങ്കിലും ഓണനാളിനോട്​ അടുക്കു​േമ്പാൾ ആത്മവിശ്വാസത്തിലാണ്​ നാടും നഗരവുമെല്ലാം,​ കരുതലോടെ എല്ലാം അതിജീവിക്കാമെന്ന പ്രതീക്ഷയിൽ. ഏതൊരു കൊച്ചുകുട്ടിയും കണ്ണുമടച്ച് പറയും കേരളത്തിൻെറ ദേശീയോത്സവം ഓണം തന്നെയെന്ന്​. പഠിക്കുന്ന കാലം മുതൽ കേട്ടുവളർന്നത് അങ്ങനെയാണല്ലോ? കേരളത്തിനു പുറത്ത്​ താമസിക്കുന്ന മലയാളികളിലും ഗൃഹാതുരത്വം നിറക്കുന്ന ആഘോഷവും ഓണമാണ്​. ഓണക്കാലത്ത്​ മിക്കവരും നാട്ടിലെത്താനും ശ്രമിക്കാറുണ്ട്​. നാട്ടിൽ വന്ന്​ മടങ്ങുന്നവരുടെ ബാഗുകളിൽ നിറയെ കായവറുത്തതും ശർക്കരവരട്ടിയും ഉണ്ടാകും. ഓഫിസുകളിലും സൗഹൃദവലയങ്ങളിലും ഇത് കൈമാറുേമ്പാൾ ലഭിക്കുന്ന സംതൃപ്തിയും സായുജ്യവും ഒന്നുവേറെ തന്നെ. വിഭവസമൃദ്ധമായ ഓണസദ്യയും ഓണക്കോടിയും ഓണക്കളികളും ഓണപ്പാട്ടും.. അങ്ങനെ എത്രയെത്ര മധുരാനുഭവങ്ങൾ. മലയാളിയുടെ സാംസ്കാരി സ്വത്വബോധത്തിൽ ഓണം വരുത്തിയ സ്വാധീനവും അത്ര വലുതാണ്. മതേതരത്വത്തിൻെറ അടിസ്ഥാനമൂല്യങ്ങൾ പകർന്നു നൽകാൻ ഓണവുമായി ബന്ധപ്പെട്ട സാഹോദര്യത്തിൽ അധിഷ്​ഠിതമായ പല മാമൂലുകൾക്കും കഴിയുന്നുണ്ട്. എല്ലാവരും ഒരേപോലെ ബഹുമാനിക്കുന്ന നീതിമാനായ ഭരണാധികാരി എന്ന സങ്കൽപമാണ് മഹാബലിയുമായി ബന്ധപ്പെട്ട് ഏവർക്കും സ്വീകാര്യമായ ഒരു നിരീക്ഷണം. ആധുനിക ജനാധിപത്യ സംവിധാനത്തിലും പൊതുസമൂഹം ആവശ്യപ്പെടുന്നതും ഇതേ സങ്കൽപമാണ്. 2018ൽ മഹാപ്രളയ നാളുകളിൽ മലയാളിയെ ഏറ്റവും കൂടുതൽ ദുഃഖത്തിലാഴ്ത്തിയത് ജീവനും സ്വത്തിനും വന്ന വലിയ നഷ്​ടങ്ങളോടൊപ്പം ഓണവും ഇല്ലാതായി എന്നതായിരുന്നു. 2018ൽ കൈമോശം വന്ന ഓണാഘോഷത്തെ 2019ൽ കഴിയാവുന്നത്ര വീണ്ടെടുക്കാൻ മലയാളി ശ്രമിച്ചു. പ്രളയഭീഷണി ഒഴിഞ്ഞെങ്കിലും ഇക്കുറി അപ്രതീക്ഷിതമായി എത്തിയ കോവിഡ് മഹാമാരി എല്ലാ പ്രതീക്ഷയും തകർത്തു. കടുത്ത സാമ്പത്തിക പ്രതിസന്ധികൾ നിലനിൽക്കുന്നുണ്ടെങ്കിലും മലയാളി ഇക്കുറി മുണ്ട് മുറുക്കിത്തന്നെ ഓണം ആഘോഷിക്കുകയാണ്. കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ പ്രമാണം. അതിനാൽ ഓണത്തെ അങ്ങനെയങ്ങ് വിട്ടുകൊടുക്കാൻ മലയാളി തയാറാവില്ല. ഓണത്തിൻെറ നിറം മങ്ങില്ലെന്ന് തന്നെ കരുതാനാണ് ഒാരോ കേരളീയനും ആഗ്രഹിക്കുന്നത്. സമൂഹ അകലവും സാനിറ്റൈസറും മാസ്​കും ഒന്നും അവ​ൻെറ മനസ്സിലെ ഉത്സാഹത്തെ കെടുത്താൻ പോന്നവയല്ല. അതിൻെറ തെളിവാണ് വിപണിയിലെ ഉണർവ്​. വസ്ത്രവ്യാപാര ശാലകളിലും മൊബൈൽ ഷോപ്പുകളിലും പായസമേളകളിലും എല്ലാം പ്രതിബന്ധങ്ങളെ അതിജീവിച്ച് അവർ എത്തുന്നത് ഇതുകൊണ്ടു മാത്രമാണ്​. റഫീഖ് അഹമ്മദിൻെറ വരികൾ എസ്.പി. ബാലസുബ്രഹ്മണ്യം പാടി കരുതലിൻെറ പൊരുതലിൻെറ അതിജീവനത്തിൻെറ നാളുകളിലെ ഈ ഓണം എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട ആവശ്യം ബോധ്യപ്പെടുത്തി തരുന്നു. അതിജീവനത്തിൻെറ നാളുകളിലെ ഓണം അങ്ങനെ വ്യത്യസ്തമാകുകയാണ്. വി.ആർ. രാജമോഹൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.