ജൈവകൃഷിയിലൂടെ ഓണത്തിനൊരുങ്ങി സിസ്​റ്റർമാർ

ഓണാഘോഷത്തിനായി വിഷരഹിത പച്ചക്കറിയും കിഴങ്ങ് വർഗങ്ങളും വിളവെടുത്ത് മാതൃക കാട്ടുകയാണ്​ ചുങ്കപ്പാറ അസീസി സൻെററിലെ സിസ്​റ്റർമാർ. ബുദ്ധിമാന്ദ്യമുള്ള കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം കൃഷിയിലും നൈപുണ്യമുള്ളവരാണെന്ന്​ ഇവർ തെളിയിക്കുന്ന​ു. കോവക്ക, പയർ, തക്കാളി, പച്ചമുളക്, വഴുതന, പാവക്ക, കുമ്പളം എന്നിവയും കിഴങ്ങ് വർഗങ്ങളായ ചേന, ചേമ്പ്, കൂർക്ക, കപ്പ എന്നിവയെല്ലാം മഠത്തോടു ചേർന്നുള്ള സ്ഥലത്ത്​ കൃഷി ചെയ്തിട്ടുണ്ട്​. പൂർണമായും ജൈവകൃഷി രീതിയാണ്​ അവലംബിച്ചത്​. സന്യാസി ജീവിതത്തോടൊപ്പം കോവിഡുകാലത്ത് വിഷരഹിത പച്ചക്കറികളും മറ്റും ഉൽപ്പാദിപ്പിക്കാൻ മുന്നിട്ടിറങ്ങിയ ഇവർക്ക് ആവശ്യമായ പ്രോത്സാഹനവും നിർദേശനങ്ങളും നൽകുന്നത് കോട്ടാങ്ങൽ കൃഷി ഓഫിസർ വി.എൽ അമ്പിളിയാണ്. കാർഷിക കർമസേനയും പഞ്ചായത്ത് അംഗങ്ങളായ ജോസി ഇലഞ്ഞിപ്പുറവും ഷാഹിത ബിവിയും എല്ലാ സഹായങ്ങളും ചെയ്യുന്നതായി മദർ സിസ്​റ്റർ ഗ്രെയ്സ് റ്റോം പറഞ്ഞു. സിസ്​റ്റർമാരായ റോസ്, നിർമല, ക്രിസ്​റ്റി, ആൻ മാത്യു, ആൻ റോസ് എന്നിവരാണ് ഈ ജൈവകൃഷിക്ക് ചുക്കാൻ പിടിക്കുന്നത്. പടം: PTsupply assisi1 ചുങ്കപ്പാറ അസീസി സൻെററിലെ സിസ്​റ്റർമാർ കൃഷിയിടത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.