അമൃത കുടീരം കോളനിവാസികൾക്ക് ഭവനമൊരുങ്ങുന്നു

പദ്ധതിക്കായി അനുവദിച്ചിട്ടുള്ളത് 5.96 കോടി കോലഞ്ചേരി: തടസ്സം മാറി . വടവുകോട്-പുത്തൻകുരിശ് പഞ്ചായത്തിലെ അമ്പലമേട് അമൃത കുടീരം നിവാസികളുടെ ചിരകാലാഭിലാഷമാണ്​ ഇതോടെ പൂവണിയുന്നത്. ലൈഫ് മിഷൻ പദ്ധതിയിൽപെടുത്തി സർക്കാറും പഞ്ചായത്തും സംയുക്തമായാണ് 117 കുടുംബങ്ങൾക്ക് വീടൊരുക്കുന്നത്. സെപ്​റ്റംബർ 15ന് നിർമാണം ആരംഭിക്കും. പദ്ധതിക്കായി 5.96 കോടിയാണ് അനുവദിച്ചിട്ടുള്ളത്. ഇതിൽ 3.48 കോടി പഞ്ചായത്തും 2.48 കോടി സർക്കാറും വഹി​ക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. വേലായുധൻ പറഞ്ഞു. കൊച്ചി നഗരത്തിൽ വിവിധ പദ്ധതികൾക്കായി കുടിയൊഴിപ്പിക്കപ്പെട്ട 124 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഇതിൽ ഏഴു കുടുംബങ്ങൾക്ക് മറ്റിടത്ത് വീടുണ്ടെന്ന് ക​െണ്ടത്തിയതിനാൽ പദ്ധതിയിൽനിന്ന്​ ഒഴിവാക്കുകയായിരുന്നു. 2003 മുതൽ ഇവിടെ ജി.സി.ഡി.എവക സ്ഥലത്ത് താമസിച്ചിരുന്ന ഇവർക്ക് അമൃതാനന്ദമയി ട്രസ്​റ്റാണ് താൽക്കാലികമായി വീട് നിർമിച്ചു നൽകിയത്. ഇവ ശോച്യാവസ്ഥയിലായതോടെ ദുരിതാവസ്ഥക്ക് പരിഹാരം തേടി പഞ്ചായത്ത് കഴിഞ്ഞ വർഷം മേയ് 30ന് മുഖ്യമന്ത്രി പിണറായി വിജയനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ലൈഫ് മിഷനിൽപെടുത്തി വീട് നിർമിക്കാൻ വഴിതെളിഞ്ഞത്. 3.14 ഏക്കർ സ്ഥലത്താണ് വീടുകൾ നിർമിക്കുന്നത്. EM KOLA-AMRUTHA KUDEERAM അമ്പലമേട് അമൃത കുടീരം കോളനിയിൽ പൊളിക്കൽ നടപടി ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.