കണ്ടെയ്നര്‍ തൊഴിലാളികളുടെ ബോണസ് ഒത്തുതീര്‍പ്പായി; സമരം പിന്‍വലിച്ചു

കൊച്ചി: തുറമുഖത്തെ കണ്ടെയ്നര്‍-ട്രെയിലര്‍ തൊഴിലാളികളുടെ 2019-20 വര്‍ഷത്തെ ബോണസ് തര്‍ക്കം റീജനല്‍ ജോയൻറ്​ ലേബര്‍ കമീഷണര്‍ ഡി. സുരേഷ് കുമാര്‍ വിളിച്ച അനുരഞ്ജന ചര്‍ച്ചയെത്തുടര്‍ന്ന് പരിഹരിച്ചു. 19ന് ലേബര്‍ കമീഷണര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം കഴിഞ്ഞ വര്‍ഷത്തെ ബോണസ് തുകയായ 12,750 രൂപ തൊഴിലാളികള്‍ക്ക് നല്‍കും. തുക രണ്ടു തുല്യ ഗഡുക്കളായി നല്‍കും. ആദ്യഗഡു 28ന് മുമ്പും അടുത്ത ഗഡു ക്രിസ്മസിന് മുമ്പും നല്‍കാൻ തീരുമാനമായി. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിക്കാനിരുന്ന പണിമുടക്ക് മാറ്റി. ചര്‍ച്ചയില്‍ ഡെപ്യൂട്ടി ലേബര്‍ ഓഫിസര്‍ വിനോയ് ജയിംസ്, യൂനിയന്‍ നേതാക്കളായ ചാള്‍സ് ജോര്‍ജ് (ടി.യു.സി.ഐ), കെ.വി. മനോജ് (സി.ഐ.ടി.യു), വി.എച്ച്. ഷിഹാബുദ്ദീന്‍ (സി.ടി.ടി.യു), ജോയ് ജോസഫ് (എ.ഐ.ടി.യു.സി), എം. ജമാല്‍കുഞ്ഞ്, സക്കീര്‍ ഹുസൈന്‍, എം.എം. രാജീവ് (ഐ.എന്‍.ടി.യു.സി), സി.എല്‍. അഭിലാഷ് (ബി.എം.എസ്), സജി തുരുത്തിക്കുന്നേല്‍ (ബി.കെ.എസ്), വി.യു. ഹംസക്കോയ (സി.പി.എസ്.എ) എന്നിവരും ട്രക്ക്​ ഉടമ സംഘടന ഭാരവാഹികളായ ടോമി തോമസ്, സുനില്‍കുമാര്‍, ജോയി ആലിയ, സംജാത്, സെബാസ്​റ്റ്യന്‍ കുരിശിങ്കല്‍ തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.