മോൻസ്​ ജോസഫടക്കം കോൺട്രാക്ടേഴ്സ് അസോ. ഭാരവാഹികൾക്കെതിരെ ഹരജി; ഹൈകോടതി വിശദീകരണം തേടി

കൊച്ചി: മോൻസ് ജോസഫ് എം.എൽ.എ പ്രസിഡൻറായ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ ഫണ്ട്​ തിരിമറി സംബന്ധിച്ച്​ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി. സംസ്​ഥാന സർക്കാറിനെയും മോൻസ്​ ജോസഫ്​, ജനറൽ സെക്രട്ടറി സാനി ചെന്നിക്കര എന്നിവരെയും എതിർ കക്ഷികളാക്കി കൊല്ലം മുളവന സ്വദേശി എം.വൈ സോളമൻ നൽകിയ ഹരജിയിലാണ്​ എതിർ കക്ഷികൾക്ക്​ നോട്ടീസ്​ ഉത്തരവായത്​. 2016 ജനുവരി ഒന്നു മുതൽ അസോസിയേഷൻ ഭാരവാഹികൾ നടത്തിയ ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നാണ് ആവശ്യം. ദീർഘകാലം ജനറൽ സെക്രട്ടറിയായിരുന്ന പി. വിശ്വനാഥൻ സ്ഥാനം ഒഴിയുമ്പോൾ അസോസിയേഷൻ ഫണ്ടിൽ 50 ലക്ഷമുണ്ടായിരുന്നു. പിന്നീട്​ ചുമതലയേറ്റവർ ക്രമക്കേട്​ നടത്തുകയും രേഖകളിൽ കൃത്രിമം കാട്ടുകയും ചെയ്​തു. പ്രശ്നം പരിശോധിക്കാൻ തിരുവനന്തപുരം ജില്ല രജിസ്ട്രാർക്ക്​ ഹൈകോടതി നിർദേശം നൽകിയെങ്കിലും മതിയായ അന്വേഷണമോ പരിശോധനയോ കൂടാതെ പരാതി തള്ളിയതായും ഹരജിയിൽ ആരോപിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.