പീഡനം: നാട്ടുകാർ പ്രതി​േഷധിച്ചു

കളമശ്ശേരി: ഏലൂരിൽ 14കാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ നാട്ടുകാരിൽ അമർഷവും പ്രതിഷേധവും ശക്തം. പ്രതികളെ മുഴുവൻ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്നും കുടുംബത്തിനും പെൺകുട്ടിക്കും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് മഹിള മോർച്ചയുടെ നേതൃത്വത്തിൽ മഞ്ഞുമ്മൽ ബാങ്ക്​ കവലയിൽ പ്രതിഷേധ യോഗം നടത്തി. ബാക്കി പ്രതികളെ ഉടൻ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് വി.കെ. ഇബ്രാഹീംകുഞ്ഞ് എം.എൽ.എ സംസ്ഥാന പൊലീസ് മേധാവിക്കും എറണാകുളം എ.സി.പിക്കും കത്ത് നൽകി. പ്രതികൾക്കെതിരെ നടപടി ആവശ്യപ്പെട്ട്​ ബി.ടി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.ഗോപകുമാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.