വ്യാപാരി വ്യവസായി സമിതി ഓഫിസ് ഉദ്ഘാടനം

കളമശ്ശേരി: വ്യാപാരി വ്യവസായി സമിതി ഇടപ്പള്ളി ടോളിൽ നിർമിച്ച ഏരിയ കമ്മിറ്റി ഓഫിസ് സി.പി.എം ഏരിയ സെക്രട്ടറി എം.ഇ. ഹസൈനാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ടി.ഐ. ജലീൽ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് റോബിൻ ജോൺ മെംബർഷിപ് വിതരണവും ജില്ല ട്രഷറർ അബ്​ദുൽ വാഹിദ് ക്ഷേമനിധി അംഗത്വ വിതരണവും നടത്തി. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ബിന്ദു മനോഹരൻ, ഷാജഹാൻ, ഷിഹാബ് എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം പി.വി. ഷംസുദ്ദീൻ സ്വാഗതവും എം.എ. ജലീൽ നന്ദിയും പറഞ്ഞു. യൂത്ത് കോൺഗ്രസ് പ്രതിഷേധം കളമശ്ശേരി: സെക്ര​േട്ടറിയറ്റിൽ ഫയലുകൾ കത്തിനശിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് യൂത്ത് കോൺഗ്രസ് കളമശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടത്തി. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗത്ത് കളമശ്ശേരിയിലായിരുന്നു പ്രകടനം. തുടർന്ന് നടന്ന യോഗം കെ.എസ്.യു. സംസ്ഥാന സെക്രട്ടറി അജ്മൽ ആലുവ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻറ് അൻവർ കരീം അധ്യക്ഷത വഹിച്ചു ഷംസു തലക്കോട്ടിൽ, പി.എം. നജീബ്, എം.എ. വഹാബ്, മനോജ് മണി, അലി തെയ്യത്ത്, ഫിറോസ് തെക്കും പുറം, മുഫീദ്, ഷമീർ, ആസിഫ് അലി എന്നിവർ നേതൃത്വം നൽകി. ea kala PRATHISEDHAM സെക്ര​േട്ടറിയറ്റിലെ തീപിടിത്തത്തിൽ ദുരൂഹത ആരോപിച്ച് കളമശ്ശേരിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.